എങ്ങിരുന്നാലും നിന്റെ

 

എങ്ങിരുന്നാലും നിന്റെ
മുടിപ്പൂവുകള്‍ക്കുള്ളില്‍
മഞ്ഞു തുള്ളിയായി എന്റെ
കണ്ണുനീര്‍ കണം കാണും
നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ
വേണ്മേഘമായി ഞാന്‍ നീന്തിടുന്നു
ആ രാഗ നക്ഷത്ര നൂപുര ശോഭയില്‍
ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു
പുണരാന്‍ പാഞ്ഞെത്തീടും ഓരോരോ തിരയെയും
അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍‍ത്തീരം
മറക്കില്ലൊരുനാളും
കഷ്ടമാ കള്ളം കേട്ട് ചിരിപ്പൂ കടൽ കാറ്റ്
കണ്ണ് പൊത്തുന്നു താര
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enghirunnaalum ninte

Additional Info

അനുബന്ധവർത്തമാനം