ചിരിക്കുമ്പോൾ നീയൊരു
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
ഉറങ്ങുമ്പോൾ എൻ പ്രിയരാത്രിഗന്ധീ
ഉണരുമ്പോഴോമന ഉഷമലരി
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
പാടുമ്പോൾ നീയൊരു പാലരുവി
പളുങ്കൊളി ചിന്നുന്ന തേനരുവി
പരിഭവം കൊള്ളുമ്പോൾ തേൻകുരുവി
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവീ
പഴിചൊല്ലി ചിലയ്ക്കുന്ന പൂങ്കുരുവീ
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
ആ... ആ...ആ...
ചിന്തയിൽ നീയൊരു നവഹേമന്തം
ശൃംഗാര സോപാന മണിമകുടം
എന്മണിയറയിലെ രതിലഹരി
എൻപ്രേമവീണയിലെ സ്വരലഹരി
എൻപ്രേമവീണയിലെ സ്വരലഹരി
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
ഉറങ്ങുമ്പോൾ എൻ പ്രിയരാത്രിഗന്ധീ
ഉണരുമ്പോഴോമന ഉഷമലരി
ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി
കരയുമ്പോൾ നീയൊരു കതിരാമ്പൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirikkumbol neeyoru
Additional Info
ഗാനശാഖ: