പുഷ്പാഭരണം വസന്തദേവന്റെ

പുഷ്പാഭരണം തിരുവാഭരണം പുഷ്പാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം
പുൽക്കൊടി തോറും പുതുമഞ്ഞുരുകിയ
രത്നാഭരണം രത്നാഭരണം
കവിയുടെ കരളിൽ കവിതാമലരായ്
കനകാഭരണം കനകാഭരണം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

ഉദയപർവ്വത ശിഖരപഥങ്ങളിൽ
ഉപവന സൽക്കാരം
നിറമാലചാർത്തും നവരംഗദ്വീപ്തി തൻ
നിശ്ശബ്ദ സംഗീതം
അനാദി മദ്ധ്യാന്ത ചൈതന്യ യാത്രതൻ
ആനന്ത സത്യസ്മിതം
ആനന്ത സത്യസ്മിതം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

അനിലചുംബിത തരുശാഖകളിൽ
അരുണ കരാംഗുലികൾ
അംബരനന്ദന സുന്ദരലതകളിൽ
രജത രേഖാവലികൾ
ഏഴു നിറങ്ങൾ ചേർന്നാലേകമെന്നുണർത്തും
ശാസ്ത്രമുഖം ശാസ്ത്രമുഖം
പുഷ്പാഭരണം വസന്തദേവന്റെ തിരുവാഭരണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpaabharanam

Additional Info

അനുബന്ധവർത്തമാനം