പ്രഭാതമല്ലോ നീ

പ്രഭാതമല്ലോ നീ
ത്രിസന്ധ്യയല്ലോ ഞാൻ
ഒരു വർണ്ണം നമുക്കൊരു സ്വപ്നം
ഒരു ഭാവം നമുക്കൊരു ഗന്ധം
പ്രഭാതമല്ലോ നീ
ത്രിസന്ധ്യയല്ലോ ഞാൻ
പ്രഭാതമല്ലോ നീ

ചെന്താമരയിൽ നീ ചിരിക്കും
കണ്ണീരാമ്പലിൽ ഞാൻ തുടിക്കും
പൂവെയിൽ നാളമായ് നീയൊഴുകും
പൂനിലാത്തിരയായ് ഞാനിഴയും
പൂനിലാത്തിരയായ് ഞാനിഴയും
പ്രഭാതമല്ലോ നീ
ആ...ആഹാഹാ...

ചിന്തകളാം മണിമേഘങ്ങൾ
നമ്മളെ ഒരുപോൽ തഴുകുന്നു
ഒന്നു ചുംബിക്കാൻ കഴിയാതെ
ഒരു രാഗത്തിൽ പാടുന്നു
ഒരു രാഗത്തിൽ പാടുന്നു
പ്രഭാതമല്ലോ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prabhathamallo nee

Additional Info

അനുബന്ധവർത്തമാനം