സ്വർഗ്ഗമെന്ന കാനനത്തിൽ

സ്വർഗ്ഗമെന്ന കാനനത്തിൽ
സ്വർണ്ണമുഖീ നദിക്കരയിൽ
സ്വപ്നമയീ വാഴുന്നു ഞാൻ
സുഖമറിയാതെ - സുഖമറിയാതെ
(സ്വർഗ്ഗമെന്ന..)

കല്പനതൻ കണ്ണുനീരിൽ
സ്മരണതൻ ഗദ്ഗദത്തിൽ
വ്യർത്ഥമിന്നും പാടുന്നു ഞാൻ
ശ്രുതിയറിയാതെ - ശ്രുതിയറിയാതെ
(സ്വർഗ്ഗമെന്ന..)

നിത്യരാഗ നന്ദനത്തിൽ
ചിത്രപുഷ്പശയ്യകളിൽ
നിന്നെയോർത്തു കേഴുന്നു ഞാൻ
നിദ്രയില്ലാതെ
രാത്രികൾതൻ ശൂന്യതയിൽ
പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിൻ പ്രഭതൻ
പൂക്കളില്ലാതെ
(സ്വർഗ്ഗമെന്ന..)

വർണ്ണഗാനമേള തൂവും
മാധവത്തിൻ പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും
വസുന്ധരതൻ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം
ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും
നൊമ്പരത്തിനാമുഖമോ

പൊൻപുലരി പൂത്തുലയും
എൻ‌മകൾതൻ പുഞ്ചിരിയാൽ
പുണ്യസന്ധ്യ വന്നുദിക്കും
നിന്റെ ലജ്ജാസിന്ദൂരമായ്
പൂവിടരും കവിതപോലെ
തേനുതിരും പ്രേമംപോലെ
ഭൂമിയിൽ നാമിന്നിനിയും
ഒന്നു ചേരുമോമലാളേ
(സ്വർഗ്ഗമെന്ന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
swargamenna kananathil

Additional Info