കന്നിപ്പെണ്ണെ പെണ്ണെ നീ വാ

കന്നിപ്പെണ്ണെ പെണ്ണെ നീ വാ
ചെല്ലചുണ്ടിൽ മുത്തം നീ താ
മിന്നാട്ടപ്പൂവേ മിന്നും മുത്താരക്കവിൾത്തടം തലോടാം ഞാൻ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണെ മയങ്ങും കണ്ണിൽ മഞ്ഞിൽ തെന്നിപ്പോരാമോ
ഹോ..
കന്നിപ്പെണ്ണെ പെണ്ണെ നീ വാ
ചെല്ലച്ചുണ്ടിൽ മുത്തം നീ താ

മിന്നൽ പോലെ മിന്നിയും
തെന്നൽ തേരിൽ തെന്നിയും
കൊച്ചു കൂവരംകിളിക്കുരുന്നായി വാ
നെഞ്ചിൽ തഞ്ചും പുലരിയിൽ
നേരം ചോരും വഴികളിൽ
നാട്ടുമാവിന്റെ നനുത്ത പൂതേടി വാ
പറന്നു പാറും നിൻ പറന്നു പാറും നിൻ
പവിഴത്തൂവലിൽ പവിഴത്തൂവലിൽ
തുളിക്കും ഛായമായ് തുളുമ്പും മോഹമെ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണെ മയങ്ങും കണ്ണിൽ മഞ്ഞിൽ തെന്നിപ്പോരാമോ
ഹോ..
കന്നിപ്പെണ്ണെ പെണ്ണെ നീ വാ
ചെല്ലച്ചുണ്ടിൽ മുത്തം നീ താ
മിന്നാട്ടപ്പൂവേ മിന്നും മുത്താരക്കവിൾത്തടം തലോടാം ഞാൻ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണെ മയങ്ങും കണ്ണിൽ മഞ്ഞിൽ തെന്നിപ്പോരാമോ
കന്നിപ്പെണ്ണെ പെണ്ണെ നീ വാ
ചെല്ലച്ചുണ്ടിൽ മുത്തം നീ താ

ആടിക്കാറ്റിൽ പതറിയും മാടപ്രാവായ്  കുറുകിയും
ഓലപ്പീലിയിലൂയലാടീടവേ
മഞ്ഞിന്മാവിൽ ഉറങ്ങിയും മാരിച്ചൂടിൽ  ഉരുകിയും
ചെല്ലചെമ്പകച്ചൊടികൾ തേടേടവേ
തുടിച്ചു പാടുമീ പദത്തെ പാട്ടിലെ നനുത്തൊരീണമായ് പതുങ്ങും മോഹമേ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണെ മയങ്ങും കണ്ണിൽ മഞ്ഞിൽ തെന്നിപ്പോരാമോ
കന്നിപ്പെണ്ണെ പെണ്ണെ നീ വാ
ചെല്ലച്ചുണ്ടിൽ മുത്തം നീ താ
മിന്നാട്ടപ്പൂവേ മിന്നും മുത്താരക്കവിൾത്തടം തലോടാം ഞാൻ
കുന്നിക്കുരുച്ചുണ്ടിൽ കുരുന്നു പാട്ടോ കുഞ്ഞിളം പൂന്തേനോ
മഞ്ഞത്തുമ്പി പെണ്ണെ മയങ്ങും കണ്ണിൽ മഞ്ഞിൽ തെന്നിപ്പോരാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanni penne pene nee vaa..

Additional Info

Year: 
1995

അനുബന്ധവർത്തമാനം