മാവേലി മന്നന്റെ വരവായി

മാവേലി മന്നന്റെ വരവായി
മാളോര്‍ക്കെല്ലാം ഉണര്‍വ്വായി
മാവേലി മന്നന്റെ വരവായി
മാളോര്‍ക്കെല്ലാം ഉണര്‍വ്വായി
മാതേടെ കുടിലിന്റെ മുറ്റത്തും തമ്പ്രാന്റെ
മാളിക മുറ്റത്തും കളമായി പൂക്കളമായി
മാവേലി മന്നന്റെ വരവായി
മാളോര്‍ക്കെല്ലാം ഉണര്‍വ്വായി

വാശിയില്‍ പൂവട്ടി വീശി നിറയ്ക്കുന്ന
ഓമനക്കുട്ടന്മാരൊത്തുചേര്‍ന്നു
വാശിയില്‍ പൂവട്ടി വീശി നിറയ്ക്കുന്ന
ഓമനക്കുട്ടന്മാരൊത്തുചേര്‍ന്നു
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലിപൂവേ പൊലി പാടി നടക്കുമ്പോള്‍
നീളേ പൂത്തിരി നിരയായെങ്ങും
പുഞ്ചിരി പൂവിളി വീളിയായ്
അത്തം പത്തിനു തിരുവോണം
അത്തം പത്തിനു പൊന്നോണം
അത്തം പത്തിനു തിരുവോണം
അത്തം പത്തിനു പൊന്നോണം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

മണവാട്ടി ചമയാന്‍ ഇരിക്കണ പെണ്ണിന്റെ
മിഴിയില്‍ ഉണര്‍ന്നല്ലോ തിരുവോണം
മഴവില്ലു മയങ്ങണ പെണ്ണിന്റെ കവിളിണ
കണി കണ്ടുണര്‍ന്നല്ലോ
ഇന്ന് തൊട്ട് എന്നാണ് കല്യാണം അന്ന്
നാട്ടില്‍ മുഴുക്കെ നല്ലോണം
മാരന്റെ മനസ്സില്‍ നീ കുടി പാര്‍ക്കും നേരത്ത്
മാരിവില്‍ പോലെ തെളിയേണം

താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
കൈകൊടുത്തഴിയുമ്പോള്‍
കൈ തായോ ചങ്ങാതീ
കുമ്പിട്ടു നിവരുമ്പോള്‍ കൈ തായോ നീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ

ഗോപികമാരുടെ ചേല വാരി
അരയാലിന്‍ കൊമ്പില്‍ കയറി കണ്ണന്‍
കൗതുകം പൂണ്ടു കുളി കണ്ടിരിക്കുമ്പോ
നാണം മറയ്ക്കാന്‍ വലഞ്ഞു സ്ത്രീകള്‍
അഞ്ജനവര്‍ണ്ണന്റെ കുസൃതി കാണാം
അംഗനമാരെ നമുക്കുമിന്നു
അതിനായിട്ടരയന്ന നടയുള്ള പെണ്ണേ
നാണം കളഞ്ഞിട്ടടിക്കു കുമ്മി

താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ
താളത്തില്‍ താഴെടീ താണു ചവിട്ടെടീ
താമരക്കണ്ണുള്ള മോഹനാംഗീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mavelimannante varavaayi.

Additional Info

Year: 
1983

അനുബന്ധവർത്തമാനം