നാഗരാജന്റെ വരം കൊണ്ട് പാട്

നാഗരാജന്റെ വരം കൊണ്ട് പാട്
വീണേ നീ ഒര് നാവോറ്
തമ്പ്രാന്റെ കണ്ണിലെ തിരി തെളിയാന്‍ പാട്
വമ്പുള്ള മക്കടെ നാവോറ്

പൂഞ്ഞയില്‍ രാജച്ചുഴിയുള്ള കാളയ്ക്ക്
പൂട്ടില്‍ പൊരുത്തൊള്ള എരുതാണ്
കൊളമ്പിലും കൊമ്പിലും ചോര തുടിക്കണ
വാലിന്റെ തുമ്പത്തും വീര്യം തുടിക്കണ
നിറമഞ്ചും ചേര്‍ന്നുള്ള കൂട്ടാണ്

നാക്കും നോക്കും പാടി ഇറക്കുന്നേ
വീര്യോം ശൌര്യോം പാടി കയറ്റുന്നേ
മക്കളെ കാക്കണേ മഹദേവാ

നാട്ടിനും വീട്ടിനും കേളി കൊടുക്കണ
നാവില്‍ കറപ്പുള്ള കാളയാണ്
പോറ്റണ കൈകള്‍ക്കു കൂറ്റം കൊടുക്കണ
തോറ്റു കൊടുക്കാതെ കണ്ടത്തില്‍ മിന്നണ
കലയൊത്തു ചേര്‍ന്നുള്ള കൂട്ടാണ്

നാക്കും നോക്കും പാടി ഇറക്കുന്നേ
വീര്യോം ശൌര്യോം പാടി കയറ്റുന്നേ
മക്കളെ കാക്കണേ മഹദേവാ
നാഗരാജന്റെ വരം കൊണ്ട് പാടിന്ന്
വീണേ നീ ഒര് നാവോറ്
തമ്പ്രാന്റെ കണ്ണിലെ തിരി തെളിയാന്‍ പാട്
വമ്പുള്ള മക്കടെ നാവോറ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naagaraajante varam kondu