ഓലത്തുമ്പിൽ ഊഞ്ഞാലാ
ഓലത്തുമ്പിൽ ഊഞ്ഞാലാ
ഓണപ്പക്ഷിക്കൂഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്കൂഞ്ഞാലാ
ഓലത്തുമ്പിൽ ഊഞ്ഞാലാ
ഓണപ്പക്ഷിക്കൂഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്കൂഞ്ഞാലാ
ഓലത്തുമ്പിൽ ഊഞ്ഞാലാ
പുളിമാവിന്‍ ചോട്ടിലെ കളപ്പുരയില്‍
ഓര്‍മ്മകളിന്നും കളിക്കാന്‍ പോകും
വിളിച്ചെന്നു തോന്നും ഒളിച്ചെങ്ങോ മായും
കളിപ്രായത്തിലെ നിമിഷങ്ങള്‍
തേന്‍ ചുരത്തും നിമിഷങ്ങള്‍
ഓലത്തുമ്പിൽ ഊഞ്ഞാലാ
ഓണപ്പക്ഷിക്കൂഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്കൂഞ്ഞാലാ
ഓലത്തുമ്പിൽ ഊഞ്ഞാലാ
അമ്പലക്കുളത്തിലെ കുളിപ്പുരയില്‍
സ്വപ്നങ്ങളിന്നും കുളിക്കാന്‍ പോകും
താളി തേച്ചിരിക്കുമ്പോള്‍ ഇക്കിളി കൂട്ടാനായി
ഓളങ്ങള്‍ മെല്ലെ കഥ പറയും
അങ്ങേ കടലിലെ കഥ പറയും
ഓലത്തുമ്പിൽ ഊഞ്ഞാലാ
ഓണപ്പക്ഷിക്കൂഞ്ഞാലാ
മനസ്സിന്നിറയില്‍ ഊഞ്ഞാലാ
മധുര സ്മരണയ്ക്കൂഞ്ഞാലാ
ഓലത്തുമ്പിൽ ഊഞ്ഞാലാ