ജാനകി ദേവി

Janaki Devi
Janaki devi
ഡോ. എസ് ജാനകീദേവി
Dr. S Janakidevi
ആലപിച്ച ഗാനങ്ങൾ: 19

  പാടിയ പാട്ടുകൾ വിരലിലെണ്ണാവുന്നവമാത്രം പക്ഷേ രണ്ടേ രണ്ടു പാട്ടുകളുടെ പേരിൽ മലയാളികൾ എന്നുമോർക്കുന്ന ഗായികയാണ് ഡോ. എസ് ജാനകീദേവി. ജാനകിദേവിയെ കുട്ടിക്കാലം മുതലേ  അറിയാമായിരുന്ന ഗായകൻ ഉദയഭാനുവാണ് പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവരുന്നത്. ചുണക്കുട്ടികൾ എന്ന സിനിമയിലെ "ഓലത്തുമ്പത്തൊരൂഞ്ഞാലാ...എന്ന ഗാനമാണ് ജാനകിദേവി ആദ്യമായി പാടിയത്. നിർഭാഗ്യവശാൽ ആ സിനിമ റിലീസ് ചെയ്തില്ല.

ജാനകിദേവിയുടെ വല്യച്ഛന് യേശുദാസുമായി സൗഹൃദം ഉണ്ടായിരുന്നു. ജാനകിദേവി പാടിയ ഓലത്തുമ്പത്തൊരുഞ്ഞാലാ.. എന്ന ഗാനം കേട്ടിഷ്ടപ്പെട്ട യേശുദാസ് 1983 -ൽ തരംഗിണിയുടെ ഉത്സവഗാന ആൽബത്തിൽ പാടുവാനുള്ള അവസരം കൊടുത്തു. യേശുദാസിനൊപ്പം "ഒരുനുള്ളു കാക്കപ്പൂ കടം തരുമോ.. എന്ന യുഗ്മഗാനവും "എൻ ഹൃദയപ്പൂത്താലം.. എന്ന സോളോ ഗാനവും അലപിച്ചു. രണ്ടു ഗാനങ്ങളും ഗാനാസ്വാദാകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ പാട്ടുകൾ കേട്ടിഷ്ടപ്പെട്ട ബാലചന്ദ്രമേനോൻ തന്റെ ചിത്രമായ ഏപ്രിൽ 18 -ൽ ജാനകിദേവിയെക്കൊണ്ട് പാടിച്ചു. യേശുദാസിനൊപ്പം ജാനകിദേവി പാടിയ "കാളിന്ദീ തീരം തന്നിൽ.. എന്ന ഗാനം ജനപ്രീതി നേടി  മണിച്ചെപ്പ് തുറന്നപ്പോൾ, ഒരു പൈങ്കിളിക്കഥ, വിളംബരം എന്നിവയുൾപ്പെടെ വളരെക്കുറച്ചു സിനിമകളിലേ ജാനകിദേവി പാടിയിട്ടുള്ളൂ..ആകാശവാണിക്കുവേണ്ടിയും അവർ ചില ലളിതഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.