ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
Music:
Lyricist:
Singer:
Raaga:
Film/album:
പൂവേ പൊലി പൂവേ ലലലാലാ(3)
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം
അധരത്താൽ വാരിയാൽ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളിൽ വിരിഞ്ഞതല്ലേ
(ഒരു നുള്ളു..)
പൂവേ പൊലി പൂവേ ലാലാ
പൂവേ പൊലി പൂവേ ലലലാലാ
അരളിപ്പൂങ്കുടകൾ തന്നണി നിരന്നു
ഇരുശംഖുപുഷ്പങ്ങൾ കണ്ടു നിന്നൂ(2)
അരളിപൂങ്കവിൾ നീലമലർമിഴികൾ(2)
അഴകേയീ പൂക്കളം നിൻ മുഖമേ
(ഒരു നുള്ളു..)
പൂവേ പൊലി പൂവേ ലാലാ
പൂവേപൊലിപൂവേ ലലലാലാ (2)
മലരോറ്റു മലർ പിന്നും മണിയൂഞ്ഞാലിൽ
ഒരു വട്ടം ഞാനുമൊന്നാടിക്കോട്ടേ(2)
ഉയരത്തിൻ ഞാൻ ചില്ലാട്ടമാടുമ്പോൾ(2)
അടരല്ലേ ഊഞ്ഞാലെൻ ഹൃദയമെടീ
(ഒരു നുള്ളു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru nullu kakkappoo