ഒരു സ്വരം മധുരതരം
ഒരു സ്വരം മധുരതരം...ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം പകരും ചലനം...
ഒരു സ്വരം മധുരതരം...ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം പകരും ചലനം...
(ഒരു സ്വരം മധുരതരം...)
ആ....ആ.....ആ......ആ.....
പ്രണയമേ നീ കവി.. അമരനാം ശില്പി നീ...
എഴുതുന്നു നീ ഹൃദയങ്ങളിൽ കവിതകൾ ശില്പങ്ങളായ്...
പ്രണയമേ നീ കവി.. അമരനാം ശില്പി നീ...
മായുകയില്ലൊരു നാളിലുമേതൊരു
നീരല തന്നിലുമലിയുകയില്ലവ
പാടുമാ ശിലകൾ ആളും വേനലിലും
വിടരും അവയിൽ കുളിരും മണവും
പ്രണയമേ നീ കവി.. അമരനാം ശില്പി നീ...
പറന്നുപോയ് പൈങ്കിളി...പാതിയായ് എൻ വഴി...
വിടരുന്നവൾ വിരഹത്തിലും ഒരു പുത്തൻ സ്വരബിന്ദുവായ്
പറന്നുപോയ് പൈങ്കിളി...പാതിയായ് എൻ വഴി..
ഒഴിയുകയില്ലൊരു നാളിലുമേതൊരു
കാറ്റിലുമാ മലർ കൊഴിയുകയില്ലിനി
നിറയുമാ ശ്രുതിയിലൊഴുകുമോടമിവൻ
അലിയും പിരിയാതുയിരും സ്മൃതിയും
പറന്നുപോയ് പൈങ്കിളി...പാതിയായ് എൻ വഴി..
ഒരു സ്വരം മധുരതരം...ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം പകരും ചലനം...
ഒരു സ്വരം മധുരതരം...ഒരു സ്വരം മധുരതരം
സ്മരണ മീട്ടുമൊരു വികാരം പകരും ചലനം...
(ഒരു സ്വരം മധുരതരം...)