പായിപ്പാട്ടാറ്റിൽ വള്ളം കളി

പായിപ്പാട്ടാറ്റിൽ വള്ളം കളി
പമ്പാനദി തിരയ്ക്ക് ആര്പ്പുവിളി
കാരിച്ചാൽ ചുണ്ടനും ആനാരിച്ചുണ്ടനും
കാവാലം ചുണ്ടനും  പോർ വിളിയിൽ ആ
വലിയ ദിവാൻ ജിയും മുൻ നിരയിൽ (പായിപ്പാട്ടാറ്റിൽ..)

ഒന്നാനാം ചുണ്ടനേലമരം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ (2)
ഉത്സവക്കാവിലും  കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ നിന്നെ
തേടി തുഴഞ്ഞു വരുന്നു
നിന്റെ ചെറുമി തൻ ചുരുളൻ വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
നമ്മെച്ചൂഴും പളുങ്കു വെള്ളം (പായിപ്പാട്ടാറ്റിൽ..)

ഓളത്തിൽ മുങ്ങാതെ മേളം പുതച്ചും
കൊണ്ടോടുന്ന തോനിയിലെ തമ്പുരാനേ (2)
ആട്ടക്കളത്തിലും  കൂത്തമ്പലത്തിലും
ആശാനായ് വാഴുന്ന തമ്പുരാനേ
നീ പണ്ടേകിയ വെറ്റില തിന്നു
നിന്റെ ചെറുമി തൻ ചുരുളൻ വള്ളം
എല്ലാമെല്ലാം അറിയുന്നതില്ലേ
എന്നും മൂളും പളുങ്കുവെള്ളം (പായിപ്പാട്ടാറ്റിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (2 votes)
Payippattattil Vallamkali