ഒരു കൊച്ചു ചുംബനത്തിൻ
ഒരു കൊച്ചു ചുംബനത്തിൻ മണിപുഷ്പപേടകത്തിൽ
ഒരു പ്രേമവസന്തം നീയൊതുക്കിയല്ലോ
അതിനുള്ളിൽ തുളുമ്പിയ മകരന്ദകണങ്ങളിൽ
അഭിലാഷസാഗരങ്ങൾ തുളുമ്പിയല്ലോ (ഒരു കൊച്ചു..)
ഒരു വിരൽത്തുമ്പു കൊണ്ടെൻ സിരകളിലനുഭൂതി
ത്തിരമാലയൊഴുക്കുവാൻ കഴിയുവോളേ(2)
ഒരു കളിവാക്കു കൊണെന്നനുരാഗ ചിന്തകളിൽ(2)
സ്വരരാഗഗംഗയായി പൊഴിയുവോളെ (ഒരു കൊച്ചു...)
തരളമാം നിൻ മിഴി തൻ മൃദുലമാം മർദ്ദനത്തിൽ
തകരുന്നു ഞാൻ പഠിച്ച തത്ത്വചിന്തകൾ (2)
പുനർജ്ജന്മമെന്ന സത്യമുണർത്തിയ ചിന്തകന്റെ(2)
പുണ്യപാദപുഷ്പങ്ങളെ വണങ്ങുന്നു ഞാൻ (ഒരു കൊച്ചു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru Kochu Chumbanathin