കുളിരു വിൽക്കുമീ നീലക്കുളത്തിൽ

കുളിരു വിൽക്കുമീ നീലക്കുളത്തിൽ
കുളിച്ചു നിൽക്കണതെന്താണ്
എൻ മുഖമല്ലാ നിൻ മുഖമല്ലാ
പൊന്നും താമരപ്പൂവാണ്
പൂ പറിക്കടീ പൂക്കളത്തിൽ
കുട നിവർത്തടീ പൂമകളേ പൂമകളേ (കുളിരു..)

അക്കാണും ചെറുചിത്തിരക്കൊമ്പിൽ
പൂത്തു നിൽക്കണതെന്താണ് (2)
എൻ കവിളല്ല നിൻ കവിളല്ല
സ്വർണ്ണച്ചെമ്പകപ്പൂവാണു
പൂ പറിക്കടീ പൂക്കളത്തിൽ
അണി നിരത്തെടീ പൂമകളേ പൂമകളേ (കുളിരു..)

കാറ്റാടും ചെറു ശിങ്കാരവള്ളിയിൽ
കലർന്നു നിൽക്കണതെന്താണ് (2)
എൻ മിഴിയല്ല നിൻ മിഴിയല്ല
ശംഖുപുഷ്പം ചങ്ങാതീ
പൂവിറുക്കടീ പൂക്കളത്തിൽ
അണി നിരത്തെടീ പൂമകളേ പൂമകളേ (കുളിരു..)

ഇക്കാണും ഇളംപച്ചക്കുടത്തിൽ
വിടർന്നു നിൽക്കണതെന്താണ് (2)
എൻ ചിരിയല്ല നിൻ ചിരിയല്ല
നാടൻ തുമ്പപൂവാണ്
പൂവിറുക്കടീ പൂക്കളത്തിൽ
കോരിക്കൂട്ടെടീ പൂമകളേ പൂമകളേ (കുളിരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuliru Vilkkumee Neelakkulathil

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം