പൂ പോൽ മോഹങ്ങൾ

പൂ പോൽ മോഹങ്ങൾ
തേൻ പോൽ രാഗങ്ങൾ
ഏതോ പൂങ്കുയിൽ പാടുന്നു ചൂടുന്നു
ആടും മയിലായ് ചാരെ നീയും
നാണംകുണുങ്ങി പോരുകില്ലേ
നീ നാണംകുണുങ്ങി പോരുകില്ലേ
(പൂ പോൽ...)

വർണ്ണമായ് യദുകുലകണ്ണനായ്
വിണ്ണിലെ സുരഭില സന്ധ്യയിൽ
പിച്ചകം വിടരും ചിന്തയിൽ
ഒന്നു ചേരാം പൊന്നഴകേ
എന്നരികിൽ വരൂ വരൂ
(വർണ്ണമായ്...)

ആയിരം പൂക്കൾ രാക്കവിൾതട്ടിൽ
തിക്കിത്തിരക്കി പൊട്ടിവിരിഞ്ഞു
പൂമണമായ് തേൻകണമായ് നീയാടിവാ
പൂങ്കിനാവായ് തേരിറങ്ങി
പൂങ്കുളിരായെൻ മാറിൽ പടരാൻ
എന്നിൽ സ്നേഹം തന്നിടുവാനായ്
പ്രിയസഖി നീയും പോരുകില്ലേ
(പൂ പോൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Poo pol mohangal