ഏപ്രിൽ 18
പ്രണയിച്ചു വിവാഹം കഴിച്ച സബ് ഇൻസ്പെക്ടർ രവികുമാറും ശോഭനയും അനാവശ്യമായിപ്പറഞ്ഞ ഒരു കള്ളത്തിൻ്റെ പേരിൽ പിണങ്ങിപ്പിരിയുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
രവികുമാർ | |
ഹെഡ് കോണ്സ്റ്റബിൾ ഗോപി പിള്ള | |
അഴിമതി നാരായണ പിള്ള | |
തോമാച്ചൻ | |
മാർക്കോസ് മുതലാളി | |
പത്മനാഭപിള്ള | |
ദിനേഷ് | |
ഐ ജി | |
യൂണിയൻ ജനാർദ്ദനൻ | |
ശോഭന | |
രാജമ്മ | |
ജഡ്ജ് | |
നാണിയമ്മ | |
ഹെഡ്മാസ്റ്റർ റെവറന്റ് ഫാദർ ജോൺസൺ | |
എൽസി | |
ബെന്നി |
Main Crew
കഥ സംഗ്രഹം
- ശോഭനയുടെ ആദ്യചിത്രം. ഇതിൽ ശോഭനയെ പുതുമുഖം മീര എന്ന പേരിലാണ് ബാലചന്ദ്രമേനോൻ അവതരിപ്പിച്ചിരിക്കുന്നത്.
- അഴിമതി നാരായണൻ പിള്ള എന്ന കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നു. എന്നാൽ തിലകന് ഒരു അപകടം പറ്റിയപ്പോൾ പകരം അടൂർ ഭാസിയെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തു.
- നിർമ്മാതാവ് അഗസ്റിൻ പ്രകാശിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ബാലചന്ദ്രമേനോൻ ഈ ചിത്രം സംവിധാനം ചെയ്തത്.
- കഥ പോലും തീരുമാനിക്കുന്നതിന് മുന്നേ ചിത്രത്തിന്റെ പേരു തീരുമാനിച്ചിരുന്നു.
ഒരു വീടിൻ്റെ മുകളിലും താഴെയുമായി താമസിക്കുന്നവരും ഉറ്റസുഹൃത്തുക്കളുമാണ് സബ് ഇൻസ്പെക്ടർ രവികുമാറും അഡ്വ. ജോർജ് തോമസ് എന്ന തോമാച്ചനും. തോമാച്ചൻ്റെ ഭാര്യ രാജമ്മയും രവികുമാറിൻ്റെ ഭാര്യ ശോഭനയും അടുപ്പത്തിലാണ്. ലക്ഷപ്രഭുവും കോൺട്രാക്ടറുമായ, 'അഴിമതി നാറാപിള്ള' എന്ന് രവികുമാർ വിളിക്കുന്ന, നാരായണപിള്ളയുടെ മകളായ ശോഭനയെ അയാൾ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. എന്നാൽ അമ്മായിഅപ്പൻ്റെ പണക്കാരനാണെന്നുള്ള ഗർവും തന്നോടുള്ള പുച്ഛഭാവവും അയാൾക്ക് ഇഷ്ടമല്ല. തന്നെ കൊച്ചാക്കാൻ ശ്രമിക്കുന്ന നാരായണപിള്ളയ്ക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാനും രവികുമാർ അമാന്തിക്കാറില്ല. ഇണക്കവും പിണക്കവും, പ്രണയവും പരിഭവുമായി പോകുന്ന ദാമ്പത്യത്തിൽ, രവികുമാറും ശോഭനയും തമ്മിൽ ദിനംപ്രതിയുള്ള തർക്കങ്ങളും പിണക്കങ്ങളും തീർക്കാൻ ഇടനിലക്കാരാവുന്നത് തോമാച്ചനും ഭാര്യയുമാണ്.
വളരെ സാധാരണ നിലയിൽ നിന്നു വളർന്നു വന്ന രവികുമാർ ജോലിയിൽ നിഷ്കർഷയും സത്യസന്ധതയും പുലർത്തുന്നയാളാണ്. കുറ്റവാളികളോടുപോലും അനുതാപത്തോടെ പെരുമാറുന്ന സ്വഭാവമാണയാളുടേത്. രവികുമാറിൻ്റെ സന്തത സഹചാരിയായ കോൺസ്റ്റബിൾ ഗോപിപ്പിള്ളയ്ക്ക്, അയാളുടെ രീതികളോട് വിയോജിപ്പുണ്ടെങ്കിലും, സ്നേഹബഹുമാനങ്ങൾക്ക് കുറവില്ല.
മാർക്കോസ് മുതലാളിയുടെ മകൻ ബെന്നിയും കൂട്ടുകാരും ട്യൂട്ടോറിയൽ കോളജിലേക്ക് പോകുന്ന പെൺകുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവാണ്. അവർ കാരണം കാരണം ട്യൂട്ടോറിയിലിനടുത്ത് കട നടത്തുന്ന പത്മനാഭപിള്ളയ്ക്കും വലിയ ശല്യമാണ്. പൂവാലശല്യം കൂടിയപ്പോൾ ഗോപിപ്പിള്ളയും പിന്നീട് രവികുമാറും ബെന്നിയെ താക്കീത് ചെയ്യുന്നു. അതിനിടെ, ഒരു ദിവസം മാർക്കോസ് മുതലാളി ഒരു പുതിയ മിക്സി രവികുമാറിൻ്റെ വീട്ടിൽ കൊടുത്തു വിടുന്നു. അതിഷ്ടപ്പെടാത്ത രവികുമാർ മാർക്കോസ് മുതലാളിയുടെ വീട്ടിലെത്തി മിക്സി അയാളെ തിരിച്ചേല്പിച്ചിട്ട്, ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുന്നു.
തൻ്റെ ഉറ്റസുഹൃത്ത് ദിനേഷ് ഒരു കേസിൽ പെട്ട് അഞ്ചു വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് രവികുമാർ അറിയുന്നു. ശോഭനയും രവികുമാറുമായുള്ള വിവാഹത്തിന് എല്ലാ സഹായവും നല്കിയത് ദിനേഷായിരുന്നു. രവികുമാർ ജയിലിൽ പോയി ദിനേഷിനെ കാണുന്നു. വിവാഹ രാത്രിയിൽ തന്നെ താൻ അറസ്റ്റിലായെന്നും തൻ്റെ കുടുംബത്തിൻ്റെയോ സ്വന്തം കുടുംബത്തിൻ്റെയോ പിന്തുണയും സഹായവും ഇല്ലാത്ത ഭാര്യ എൽസി ദുഃഖത്തിലും ദുരിതത്തിലും ആണെന്നും ദിനേഷ് പറയുന്നു.
എൽസിയെക്കണ്ട് കേസിൻ്റെ കാര്യങ്ങൾ സംസാരിക്കാൻ ഒരു രാത്രിയിൽ രവികുമാർ ദിനേഷിൻ്റെ വീട്ടിൽ പോകുന്നു. ഗോപിപ്പിള്ളയെ പുറത്തു നിറുത്തിയാണ് അയാൾ വീട്ടിലേക്ക് പോകുന്നത്. ഗോപിപ്പിള്ള, പക്ഷേ, രവികുമാറിൻ്റെ അവിഹിതബന്ധമായി അതിനെ തെറ്റിദ്ധരിക്കുന്നു. ദിനേഷിൻ്റെയും എൽസിയുടെയും കാര്യം ശോഭനയോട് പറയണമെന്ന് രവികുമാർ കരുതുന്നെങ്കിലും, ഗോപിപ്പിള്ള അയാളെ വിലക്കുന്നു. ഇത്തരം 'കാര്യങ്ങൾ' രഹസ്യമായി വയ്ക്കുന്നതാണ് നല്ലതെന്ന് ഗോപിപ്പിള്ള പറയുന്നു. രവികുമാറും അതു ശരിയെന്നു കരുതുന്നു. പിന്നീട് എൽസിയെ കാണാൻ പോയി രാത്രി വൈകിയെത്തുമ്പോഴും അയാൾക്ക് ശോഭനയോട് കള്ളം പറയേണ്ടി വരുന്നു. പതുക്കെപ്പതുക്കെ ശോഭനയുടെ ഉള്ളിൽ സംശയം മുളയ്ക്കുന്നു. ശോഭനയെ സഹായിക്കാൻ നാട്ടിൽ നിന്നെത്തിയ ജോലിക്കാരി നാണിയമ്മയുടെ ഉപദേശം ആ സംശയം വളർത്തുന്നു.
ദിനേഷ് പറഞ്ഞതനുസരിച്ച് എൽസിക്ക് രവികുമാർ സാരി വാങ്ങിക്കൊടുക്കുന്നു. എന്നാൽ, സാരിക്കടയിൽ വച്ച് രവിയെക്കണ്ട കാര്യം രാജമ്മ ശോഭനയോടു പറയുന്നു. സാരിയുടെ കാര്യം ശോഭന ചോദിക്കുമ്പോൾ, സാരി വാങ്ങാൻ പോയെങ്കിലും പഴ്സ് മറന്നതിനാൽ വാങ്ങിയില്ലെന്ന് രവികുമാർ കള്ളം പറയുന്നു. പക്ഷേ, പിറ്റേന്ന് രാവിലെ അയാളുടെ പോക്കറ്റിൽ നിന്ന് സാരിയുടെ ബിൽ ശോഭനയ്ക്ക് കിട്ടുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. ശോഭനയും രവികുമാറും സാരി വിഷയത്തിൽ കലഹിക്കുന്നു. ദേഷ്യം വന്ന രവികുമാർ ശോഭനയെ കരണത്തടിക്കുന്നു. ശോഭന നാണിയമ്മയെയും കൂട്ടി തൻ്റെ വീട്ടിലേക്ക് പോകുന്നു.
ശോഭന പോയതിൽ രവികുമാർ വല്ലാതെ അസ്വസ്ഥനാകുന്നു. ശോഭനയ്ക്കും രവികുമാറിനെ പിരിഞ്ഞിരിക്കാൻ വയ്യ. തന്നെ വന്നു വിളിക്കണം എന്നറിയിക്കുന്ന ഒരു കത്തെഴുതി അവൾ നാണിയമ്മയുടെ കൈയിൽ കൊടുത്തു വിടുന്നു. എന്നാൽ, വീട്ടിലെത്തുന്ന നാണിയമ്മയോട്, ഭാര്യയെ ഓരോന്നു പറഞ്ഞ് ഇളക്കി വിടുന്നു എന്നു പറഞ്ഞ്, രവികുമാർ ദേഷ്യപ്പെടുന്നതോടെ അവർ കത്തു നല്കാതെ മടങ്ങുന്നു. ഇതിനിടയിൽ, പത്മനാഭപിള്ളയുടെ കടയിൽ ചെന്ന് ബെന്നി അക്രമം കാണിക്കുന്നു. പിള്ളയുടെ പരാതിയെത്തുടർന്ന് രവികുമാർ ബെന്നിക്കെതിരെ കേസ് ചാർജ് ചെയ്യുന്നു.
പോലീസ് സ്റ്റേഷനിലെത്തുന്ന നാരായണപിള്ള, മാർക്കോസ് തൻ്റെ അടുത്ത സുഹൃത്താണെന്നും ബെന്നിക്കെതിരെ നടപടി പാടില്ലെന്നും പറയുന്നു. തൻ്റെ ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടരുതെന്നു രവികുമാർ പറയുന്നതോടെ നാരായണപിള്ള ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്നു.
തൻ്റെ അവസ്ഥയ്ക്ക് കാരണം ഗോപിപ്പിള്ളയുടെ ഉപദേശം കേട്ടതാണെന്നു പറഞ്ഞ് രവികുമാർ പരിതപിക്കുന്നു. ഗോപിപ്പിള്ളയിൽ നിന്നു കാര്യങ്ങളറിഞ്ഞ തോമാച്ചൻ രവികുമാറിനെ കുറ്റപ്പെടുത്തുന്നു.
കട തീവച്ച കേസിൽ രവികുമാർ ബെന്നിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുന്നു. തുടർന്ന് DIG രവികുമാറിനെ വിളിപ്പിക്കുന്നു. തന്നെ സ്ഥലം മാറ്റുകയാണെന്നറിഞ്ഞ രവികുമാർ, DIGക്ക് രാജിക്കത്ത് നല്കി മുറിയിൽ നിന്നിറങ്ങിപ്പോകുന്നു.
മരുമകനോട് അടക്കാനാവാത്ത ദേഷ്യവും വിരോധവുമുള്ള നാരായണപിള്ള, രവികുമാറിന് ഡൈവോഴ്സ് നോട്ടീസ് അയയ്ക്കുന്നു. ഇതിനിടയിൽ, ഗോപിപ്പിള്ള ശോഭനെയെക്കണ്ട് കാര്യങ്ങളുടെ സത്യാവസ്ഥ അറിയിക്കുന്നു. മരുമകനെ അപമാനിക്കാൻ വേണ്ടി, നാരായണപിള്ള ഡൈവോഴ്സ് കേസ് വാദിക്കാൻ തോമാച്ചനോട് ആവശ്യപ്പെടുന്നു. തോമാച്ചൻ മടിക്കുന്നെങ്കിലും രവികുമാർ അയാളോട് കേസ് ഏറ്റെടുക്കാനും എതിർഭാഗം താൻ തനിയെ വാദിച്ചോളാം എന്നും പറയുന്നു.
കേസ് കോടതിയിലെത്തുന്നു, വാദപ്രതിവാദങ്ങൾക്കിടയിൽ ശോഭന ബോധംകെട്ടു വീഴുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കാളിന്ദീ തീരം തന്നിൽ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ്, ജാനകി ദേവി |
നം. 2 |
ഗാനം
ആടി വരും അഴകേ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ്, ജാനകി ദേവി |
നം. 3 |
ഗാനം
അ അ അ അ അഴിമതി നാറാപിള്ള |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എ ടി ഉമ്മർ | ആലാപനം കെ ജെ യേശുദാസ് |