കെ പി ഹരിഹരപുത്രൻ

K P Hariharaputhran
Hariharaputhran
Date of Birth: 
തിങ്കൾ, 3 January, 1944
Date of Death: 
Wednesday, 26 August, 2020
കെ പി പുത്രൻ, പുത്രൻ
അസിസ്റ്റന്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ

ആലപ്പുഴ അരൂർ സ്വദേശിയായ ഹരിഹരപുത്രൻ1971 -ൽ വിലയ്ക്കു വാങ്ങിയ വീണ എന്ന സിനിമയിൽ എഡിറ്റർ കെ സങ്കുണ്ണിയുടെ അസിസ്റ്റന്റ് എഡിറ്ററായിട്ടാണ് ചലച്ചിത്രരംഗത്തേയ്ക്കെത്തുന്നത്. അതേവർഷം തന്നെ വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി. തുടർന്ന് പല പല സിനിമകളിൽ ചിത്രസംയോജന സഹായിയായി പ്രവർത്തിച്ചതിനുശേഷം1978 -ൽ  എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കള്ളിയങ്കാട്ടു നീലി എന്ന സിനിമയിലൂടെ സ്വതന്ത്രമായി സിനിമാ എഡിറ്ററായി. 

ഏകദേശം അൻപത് വർഷത്തോളം സിനിമ മേഖലയിൽ സജീവമായിരുന്ന ഹരിഹരപുത്രൻ എൺപത്തിമൂന്ന് സിനിമകൾക്ക് ചിത്രസംയോജനം നിർവഹിച്ചു. പ്രശ്നം ഗുരുതരംഏപ്രിൽ 18സുഖമോ ദേവിസർവ്വകലാശാലസാമ്രാജ്യംഅനശ്വരംഅനിയൻ ബാവ ചേട്ടൻ ബാവപഞ്ചാബി ഹൗസ്,തെങ്കാശിപ്പട്ടണംവടക്കുംനാഥൻ, മായാവി... എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അദ്ദേഹം അവസാനമായി എഡിറ്റിംഗ് ചെയ്ത ചിത്രം
2019 -ൽ റിലീസായ ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സിനിമയായിരുന്നു. ഫെഫ്ക്ക സംഘടന രൂപീകരിച്ചതിൽ പ്രധാനപ്പെട്ടയാളായിരുന്നു ഹരിഹരപുത്രൻ. എഡിറ്റേഴ്സ് യൂണിയൻ ട്രഷററായിരിക്കുമ്പോൾ 2023 ആഗസ്റ്റിൽ അദ്ദേഹം അന്തരിച്ചു.

ഹരിഹരപുത്രന്റെ ഭാര്യ സീതാലക്ഷ്മി. ഒരു മകൾ പ്രഭ.