ആൾരൂപങ്ങൾ

Aalroopangal malayalam movie
കഥാസന്ദർഭം: 

ഹര്‍ത്താല്‍ മൂലം ജീവിക്കുന്ന രക്‌തസാക്ഷിയായി മാറിയ 'കനകന്റെ' കഥ പറയുകയാണ് ആൾരൂപങ്ങൾ ചിത്രത്തിൽ. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക്‌ പറിച്ചുനടപ്പെടുകയാണ് കനകന്‍. ഭാര്യ വല്‍സാമണിയും മക്കള്‍ ഐശ്വര്യയും താരയുമടങ്ങുന്നതാണ് കനകന്റെ കുടുംബം. നഗരത്തിലെത്തിയ കനകൻ ആക്രിക്കച്ചവടക്കാരന്‍ ബഷീറിക്കയുടെ സഹായത്തോടെ ഒരു തട്ടുകട നടത്തി ഉപജീവനം നടത്തുന്നു. കനകന്റെ തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി നഗരത്തില്‍ പാട്ടായിരുന്നു. സാഹിത്യകാരന്‍ പണിക്കര്‍, കവി ചന്ദ്രദത്തന്‍, ആട്ടോക്കാരന്‍ ഗംഗന്‍ എന്നിവര്‍ കനകന്റെ കടയിലെ നിത്യസന്ദര്‍ശകരാണ്‌. ഒരിക്കൽ ഒരു മിന്നല്‍ ഹര്‍ത്താലില്‍ കനകന്റെ തട്ടുകട തകര്‍ക്കപ്പെടുന്നതോടെ അയാളുടെയും കുടുംബത്തിന്റെയും ജീവിതം വഴിത്തിരിവിലാകുന്നു.

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 8 January, 2016

വര്‍ഷങ്ങളായി നാടക, മിനിസ്‌ക്രീന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സി വി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ആള്‍രൂപങ്ങള്‍'. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ എം നൗഷാദാണ്‌ 'ആള്‍രൂപങ്ങള്‍' ചിത്രം നിര്‍മ്മിക്കുന്നത്‌. നന്ദു, മായാവിശ്വനാഥ്‌, രാഘവൻ ,സുധീര്‍ കരമന, സി.പി. മേവട തുടങ്ങി ചിത്രത്തില്‍ നാടകരംഗത്തെ പ്രശസ്‌തരായ നടീനടന്മാര്‍ അഭിനയിക്കുന്നു.

 

'AALROOPANGAL' Malayalam Movie Trailer