തേന്മാവിൻ കൊമ്പിൽ

തേന്മാവിൻ കൊമ്പിൽ ചന്ദ്രൻ പൂത്തു
താരങ്ങൾ കണ്ണു ചിമ്മി നിന്നൂ
മേളം കൊട്ടി താളം കൊട്ടി
രാഗത്തേരിൽ വന്നതാരോ
നാടക വേദിയിതാ
നേരമായീ.. നാടുണർത്താൻ
കാലമായേ വേദിയേറാൻ.. (2)

കണ്വാശ്രമത്തിലെ കന്യക നീയോ
കണ്വന്റെ കണ്ണിലെ.. പൂർണ്ണിമയോ
ആശ്രമമുറ്റത്തെ തേന്മാവ്‌ ചചുവടിൽ
നാണിച്ചു നാണിച്ചു നില്പതെന്തേ
താമരപൂത്തകുളത്തിൻ കുളിരിൽ
നീരാടി പൂനുള്ളാൻ.. പോരുമോ നീ
ഇളവെയിൽ തഴുകിയ പരിഭവം ലാളിച്ചു
പാടും കുയിലിനു കൂട്ടുപോകാം
ഇതു നാടകം.. ജീവിതം
തങ്കവെയിൽ ചായും മാനം ദൂരെ.. ദൂരെയായ്

തേന്മാവിൻ കൊമ്പിൽ ചന്ദ്രൻ പൂത്തു
താരങ്ങൾ കണ്ണു ചിമ്മി നിന്നൂ
മേളം കൊട്ടി താളം കൊട്ടി
രാഗത്തേരിൽ വന്നതാരോ
നാടക വേദിയിതാ
നേരമായീ.. നാടുണർത്താൻ
കാലമായേ വേദിയേറാൻ..

നീയൊന്നു കാണാൻ പോലും വന്നില്ല എന്നിട്ടും.. ഞാൻ
പ്രാർത്ഥിച്ചിരുന്നു രാവിൽ...
വരുമെന്നു് സ്വപ്നം കാണാൻ
മാനത്തെ തേരും വന്നേ മുറ്റത്തെ മുല്ലേം പൂത്തേ
മാൻപേട കാലിൽ മുത്തി തോഴിമാർ താളം കൊട്ടി
ആ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmavin kombil

Additional Info

Year: 
2016

അനുബന്ധവർത്തമാനം