താമരപ്പൂവിന്
ആ ...യേ ..
താമരപ്പൂവിന് താലി വാങ്ങാൻ വാ
തുമ്പപ്പൂ കൊണ്ടൊരു മാല കോർക്കാൻ വാ
താലിമാല ചാർത്തി മുത്താൻ വാ
കൈതവരമ്പത്ത് കാറ്റുകൊള്ളാൻ വാ
താലിവാങ്ങി വന്നേ മാലവാങ്ങി വന്നേ
താലിവാങ്ങി വന്നേ മാലവാങ്ങി വന്നേ
താമരപ്പൂവിന് നാണം വന്നായേ
ആ...
താമരപ്പൂവിന് താലി വാങ്ങാൻ വാ
തുമ്പപ്പൂ കൊണ്ടൊരു മാല കോർക്കാൻ വാ
താലിമാല ചാർത്തി മുത്താൻ വാ
കൈതവരമ്പത്ത് കാറ്റുകൊള്ളാൻ വാ
ചുണ്ടത്തെ തേനൂറും ..... ഓ
ചുണ്ടത്തെ തേനൂറും കള്ളക്കരിവണ്ടേ
കാറ്റത്താടും പൂവിൻ കവിളിൽ മുത്തും വണ്ടേ
കണ്ണിൽക്കണ്ണിൽ നോക്കി കൺ കുളിർക്കെ കാണാൻ
മാരിവില്ലിൻ തേരിൽ മാനം കണ്ടു പാടാൻ
കാർമുകിലിൻ കാറ്റു മുത്തിമുത്തി നാണം മഴയായ്
തന്താനാനേ തന്താനാനേ തന്താനാനേനു
നനനന തന്താനാനേ തന്താനാനേ തന്താനാനേനോ
താമരപ്പൂവിന് താലി വാങ്ങാൻ വാ
തുമ്പപ്പൂ കൊണ്ടൊരു മാല കോർക്കാൻ വാ
താലിമാല ചാർത്തി മുത്താൻ വാ
കൈതവരമ്പത്ത് കാറ്റുകൊള്ളാൻ വാ
കാലിൽ കൊണ്ട മുള്ളിൽ..ആ
കാലിൽ കൊണ്ട മുള്ളിൽ മിഴി കാണാതീരം കണ്ടേ
തേൻവരിക്കക്കവിളിൽ നാണം പൂത്തുലഞ്ഞേ
ചൂതമരക്കൊമ്പിൽ പുള്ളിക്കുയിൽ പാടി
ശഖുപുഷ്പക്കാവിൽ.. പാരിജാതം പൂത്തു
ഇളംകാറ്റിൽ മരം പെയ്തുതോർന്നു രാഗം... മഴയായ്
തന്താനാനേ തന്താനാനേ തന്താനാനേനു
തന തന തന്താനാനേ തന്താനാനേ തന്താനാനേനോ
താമരപ്പൂവിന് താലി വാങ്ങാൻ വാ
തുമ്പപ്പൂ കൊണ്ടൊരു മാല കോർക്കാൻ വാ
താലിമാല ചാർത്തി മുത്താൻ വാ
കൈതവരമ്പത്ത് കാറ്റുകൊള്ളാൻ വാ
താലി വാങ്ങി വന്നേ മാല വാങ്ങി വന്നേ
താലി വാങ്ങി വന്നേ മാല വാങ്ങി വന്നേ
താമരപ്പൂവിന് നാണം വന്നായേ
ഉം ...ഉം ...