സാമ്രാജ്യം
ഒരു കള്ളക്കടത്തുകാരൻ്റെ ജീവിതം അപ്രതീക്ഷിതമായ വ്യക്തിബന്ധങ്ങൾ കാരണം മാറിമറിയുന്നു.
Actors & Characters
Actors | Character |
---|---|
ഐ ജി ബാലകൃഷ്ണൻ | |
അലക്സാണ്ടർ / വിനു | |
മുഖ്യമന്ത്രി | |
കൃഷ്ണദാസ് | |
അനിൽ | |
മാത്യൂസ് | |
ഖാദിർ | |
ജെയിംസ് | |
കൃഷ്ണദാസിന്റെ ഗുണ്ട | |
ലക്ഷ്മി | |
ഷാ | |
ലക്ഷ്മിയുടെ അച്ഛൻ | |
മാഷ് | |
അച്ചൻ | |
ഷായുടെ ഭാര്യ | |
അജിത്ത് | |
അലക്സാണ്ടറിന്റെ ഭാര്യ | |
വിജി (IG യുടെ മകൾ) | |
Main Crew
കഥ സംഗ്രഹം
ബോംബെ അധോലോകത്തെ ഒതുക്കിയ ബാലകൃഷ്ണൻ കേരള മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം IG ആയി ചാർജെടുക്കുന്നു. ഭാര്യ ലക്ഷ്മിക്കും മകൾ വിജിക്കുമൊപ്പമാണ് അയാൾ കേരളത്തിലെത്തുന്നത്. അലക്സാണ്ടറുടെയും കൃഷ്ണദാസിൻ്റെയും നേതൃത്വത്തിലുള്ള കള്ളക്കടത്തുസംഘങ്ങൾ സർക്കാരിന് വൻ തലവേദനയാണെന്നും അവരെ ഒതുക്കണമെന്നും മുഖ്യമന്ത്രി ബാലകൃഷ്ണനോടു ആവശ്യപ്പെടുന്നു. ഐ ജി കസ്റ്റംസിലെയും പൊലീസിലെയും ഉദ്യോഗസ്ഥരുടെ യോഗം കൂടി കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
കൃഷ്ണദാസ് നല്കുന്ന രഹസ്യവിവരമനുസരിച്ച്, പുറംകടലിലെ കപ്പലിൽ നിന്നും ബോട്ടിൽ കളളക്കടത്തു സാധനങ്ങൾ കരയിലേക്ക് കൊണ്ടു പോകുന്ന അലക്സാണ്ടറുടെ സംഘത്തെ ഐജിയും കൂട്ടരും ബോട്ടിൽ പിന്തുടരുന്നു. എന്നാൽ പെട്ടികൾ കടലിൽ മുക്കി സംഘം രക്ഷപ്പെടുന്നു. കൃഷ്ണദാസിൻ്റെ ഒറ്റിൽ പ്രകോപിതനായ അലക്സാണ്ടർ അയാളെക്കണ്ട് തൻ്റെ കാര്യത്തിൽ ഇടപെടരുതെന്ന് മുന്നറിയിപ്പു നല്കുന്നു. എന്നാൽ കൃഷ്ണദാസ് പിൻവാങ്ങുന്നില്ല.
മലേഷ്യയിൽ നിന്ന് അലക്സാണ്ടർക്കായി വിമാനത്തിൽ വരുന്ന സാധനങ്ങളെക്കുറിച്ച് കൃഷ്ണദാസ് പോലീസിന് വിവരം നല്കുന്നു. അതനുസരിച്ച്, പോലീസും കസ്റ്റംസും വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും, അവരെ വെട്ടിച്ച് അലക്സാണ്ടറിൻ്റെ സഹചാരികളായ ഖാദറും ജയിംസും സാധനങ്ങളടങ്ങിയ പെട്ടിയുമായി കടന്നുകളയുന്നു . പോലീസ് പിന്തുടരുന്നെങ്കിലും അവരെ പിടികൂടാനാകുന്നില്ല. പക്ഷേ, വാഹനം തടഞ്ഞ് കൃഷ്ണദാസിൻ്റെ ഗുണ്ട ജയിംസിൻ്റെ കാൽ അടിച്ചു തകർക്കുന്നു. ഇതിനിടയിൽ, IG യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിംസിനെ കസ്റ്റഡിയിലെടുക്കുന്നു. തുടർന്ന് ജയിംസ് കൊല്ലപ്പെടുന്നു. പ്രകോപിതനായ അലക്സാണ്ടർ IG യുടെ കാറിൽ ബോംബ് വയ്ക്കുന്നു. എന്നാൽ IGക്കൊപ്പം കാറിൽ കയറുന്ന ലക്ഷ്മിയെക്കണ്ട അലക്സാണ്ടർ ഞെട്ടുന്നു. അയാൾ കാർ ബോംബുവച്ചു തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നു.
പോലീസ് സംഘം അലക്സാണ്ടറുടെ ഓഫീസ് റെയ്ഡ് ചെയ്യുന്നു. അവിടെ വച്ച് IG, ഒരു കുട്ടി ഒരാൾക്കൊപ്പം ഇരിക്കുന്ന പടം കാണുന്നു. അത് അലക്സാണ്ടർ എന്ന വിനുവാണെന്ന് അയാൾക്ക് മനസ്സിലാവുന്നു. IG ലക്ഷ്മിയോട് അക്കാര്യം പറയുന്നു. അവർ തൻ്റെ മകനായ വിനുവിനെ കാണാനെത്തുന്നു . വളരെ പരുഷമായാണ് അലക്സാണ്ടർ അവരോട് സംസാരിക്കുന്നത്. അമ്മയെന്നു പറയാൻ അവർക്ക് അർഹതയില്ലെന്ന് അയാൾ കുത്തുവാക്ക് പറയുമ്പോൾ, അവർ കുറ്റബോധം കാരണം തല കുനിക്കുന്നു. കള്ളക്കടത്തുപേക്ഷിക്കാൻ അവർ പറയുമ്പോൾ, താൻ മകനാണെന്ന് പരസ്യമായി പറയാമെങ്കിൽ അതാവാമെന്ന് അയാൾ പരിഹസിക്കുന്നു. നിസ്സഹായായി, വേദനയോടെ അവർ ഇറങ്ങിപ്പോകുന്നു. തൻ്റെ പൂർവകാലം അലക്സാണ്ടർ ഖാദറിനോടു പറയുന്നു.
ഒരു വലിയ തറവാട്ടിലെ പെൺകുട്ടിയായ ലക്ഷ്മിക്ക് വിവാഹത്തിനു മുൻപുണ്ടായതായിരുന്നു വിനുവെന്ന കുട്ടി. തന്തയില്ലാത്തവൻ എന്ന പരിഹാസമായിരുന്നു എന്നും അവൻ്റെ കാതിൽ മുഴങ്ങിയത്. വിവാഹം കഴിഞ്ഞ് ബാലകൃഷ്ണനൊപ്പം പോകുന്ന അമ്മയെ കാണുന്ന വിനു അവരുടെ കാറിൻ്റെ ചില്ലെറിഞ്ഞു തകർക്കുന്നു. ഗത്യന്തരമില്ലാതെ ലക്ഷ്മി ബാലകൃഷ്ണനോട് എല്ലാം തുറന്നു പറയുന്നു. അതേ സമയം, വീട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയ വിനു നഗരത്തിലെത്തുന്നു. അവിടെ വച്ച് വിശപ്പും ദാഹവും സഹിക്കാനാവാതെ വഴിയിൽ തളർന്നുവീണ അവനെ ഷാ എന്നൊരാൾ പള്ളിവക അനാഥാലയത്തിലാക്കുന്നു. അലക്സാണ്ടറായി മാറിയ വിനു വൈകാതെ അവിടെ നിന്നു രക്ഷപ്പെട്ട് ഒരു തെരുവുഗുണ്ടയായി വളരുന്നു. ഒരു മാഷും അദ്ദേഹത്തിൻ്റെ മകളും മാത്രമാണ് അയാളുടെ ആകെ അടുപ്പക്കാർ.
ഒരിക്കൽ, കൃഷ്ണദാസ് തൻ്റെ എതിരാളിയെ വകവരുത്താൻ അലക്സാണ്ടറെ ഏല്പിക്കുന്നു. എന്നാൽ താൻ കൊല്ലേണ്ടയാളെ കണ്ട അലക്സാണ്ടർ ഞെട്ടുന്നു - ഷാ ആയിരുന്നു അത്. കള്ളക്കടത്തുകാരനായ ഷായെ കൊന്നെന്നു കള്ളം പറഞ്ഞ് കൃഷ്ണദാസിൻ്റെ കൈയിൽ നിന്നു പ്രതിഫലവും വാങ്ങി അലക്സാണ്ടർ ഷായുടെ അടുത്തെത്തുന്നു. ഷാ അയാളെ തൻ്റെ സഹായി ആയി കൂടെക്കൂട്ടുന്നു. ഇതിനിടയിൽ, താൻ വഞ്ചിക്കപ്പെട്ടതിൽ പ്രകോപിതനായ കൃഷ്ണദാസ് അലക്സാണ്ടർ താമസിക്കുന്ന തെരുവിലെത്തി ആക്രമണം നടത്തുന്നു. തലയ്ക്ക് മാരകമായ പരിക്കേറ്റ മാഷ് മരിക്കുന്നു. തുടർന്ന് മാഷുടെ അനാഥയായ മകളെ അലക്സാണ്ടർ വിവാഹം കഴിക്കുന്നു. ഇതിനിടയിൽ ഷായെ കൃഷ്ണദാസ് വെടിവയ്ക്കുന്നു. മരിക്കുന്നതിനു മുൻപ് തൻ്റെ കുടുംബവും സാമ്രാജ്യവും ഷാ അലക്സാണ്ടറെ ഏല്പിക്കുന്നു.
ലക്ഷ്മിയുടെയും ബാലകൃഷ്ണന്റെയും മകൾ വിജിയും കൃഷ്ണദാസിൻ്റെ മകൻ അനിലും തമ്മിൽ അടുപ്പത്തിലാവുന്നു. ഒരിക്കൽ, ഒരു ഹോട്ടലിൽ വച്ച് അനിലിനെയും വിജിയേയും അലക്സാണ്ടർ കാണുന്നു. അനിൽ അവളുടെ അച്ഛൻ്റെ ശത്രുവാണെന്നും ചതിക്കുമെന്നും അലക്സാണ്ടർ വിജിയോടു പറയുന്നു. "താനാരാണ് എന്നെ ഉപദേശിക്കാൻ" എന്ന അവളുടെ ചോദ്യത്തിന് "അത് നിൻ്റെ അമ്മയോടു ചോദിക്കൂ" എന്നയാൾ മറുപടി പറയുന്നു. അലക്സാണ്ടർ തൻ്റെ ചേട്ടനാണെന്ന് അമ്മയിൽ നിന്നവൾ അറിയുന്നു.
ഗർഭിണിയായ വിജിയെ അനിൽ തള്ളിപ്പറയുന്നു. കാര്യങ്ങളറിഞ്ഞ ലക്ഷ്മി അലക്സാണ്ടറെ കണ്ട് അനിലിനെ അനുനയിപ്പിക്കാൻ അപേക്ഷിക്കുന്നു. അയാൾ അനിലിനോട് സംസാരിച്ചെങ്കിലും അവൻ വിവാഹത്തിനു വഴങ്ങുന്നില്ലെന്നു മാത്രമല്ല, വിജിയെയും അയാളെയും പരിഹസിക്കുകയും ചെയുന്നു. വിജി ആത്മഹത്യ ചെയ്യുന്നു. പ്രകോപിതനായ അലക്സാണ്ടർ അനിലിനെ വെടിവച്ചു, കൊല്ലുന്നു.
മകളുടെ മരണത്തോടെ രോഗിയായ ലക്ഷ്മി, തനിക്ക് അലക്സാണ്ടറെ കാണണമെന്ന് ഭർത്താവിനോടു പറയുന്നു. ബാലകൃഷ്ണൻ്റെ നിർബന്ധത്തിനു വഴങ്ങി അലക്സാണ്ടർ ആശുപത്രിയിലെത്തുന്നു. അയാളുടെ കൈ പിടിച്ച് "മോനേ" എന്നു വിളിച്ച് അവർ മരണത്തിലേക്ക് കണ്ണടയ്ക്കുന്നു. അമ്മയുടെ മരണത്തോടെ അലക്സാണ്ടർ പതിയെപ്പതിയെ തിരിച്ചറിവുകളിലേക്ക് എത്തുകയാണ്. തൻ്റെ തൊഴിലുപേക്ഷിക്കണമെന്ന ചിന്ത അയാൾക്കുണ്ടാവുന്നു. പക്ഷേ, ഒരു തിരിച്ചു പോക്ക് അയാൾക്ക് അസാധ്യമായിരുന്നു.
Audio & Recording
Video & Shooting
Production & Controlling Units
Attachment | Size |
---|---|
Samrajyam.jpg | 11.02 KB |