ആരിഫ ഹസ്സൻ

Arifa Hassan

മലയാള ചലച്ചിത്രരംഗത്തെ ആദ്യ, വനിതാ നിർമ്മാതാവാണ് ആരിഫ ഹസ്സൻ. ആരിഫയുടെ ഭർത്താവും സംവിധായകനുമായിരുന്ന ഹസ്സന്റെ സിനിമകൾ നിർമ്മിച്ചുകൊണ്ടാണ് ആരിഫ സിനിമാ നിർമ്മാണരംഗത്തേയ്ക്കെത്തുന്നത്. തിലകന്റെ ആദ്യമായി അഭിനയിച്ച പെരിയാർ എന്ന സിനിമയുടെ നിർമ്മാതാവായിക്കൊണ്ടായിരുന്നു ആരിഫ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.

അതിനുശേഷം ഉണ്ണിമേരി ആദ്യമായി നായികയായ അഷ്ടമിരോഹിണി, ഗായിക സുജാത ആദ്യമായി പിന്നണി പാടിയ ടൂറിസ്റ്റ് ബംഗ്ലാവ്, നാങ്കൾ എന്ന തമിഴ് ചിത്രം എന്നിവയുൾപ്പെടെ ഇരുപത്തിഅഞ്ചിലധികം സിനിമകൾ ആരിഫ നിർമ്മിച്ചിട്ടുണ്ട്. അവയിൽ അഞ്ച് സിനിമകൾ ഭർത്താവായ ഹസ്സൻ റഷീദ് സംവിധാനം ചെയ്തവയായിരുന്നു.ആരിഫ ഹസ്സന്റെ മകൻ അജ്മൽ ഹസ്സൻ സിനിമാ നിർമ്മാതാവാണ്.

2020 മാർച്ചിൽ ആരിഫ ഹസ്സൻ അന്തരിച്ചു.