കെ ആർ സാവിത്രി

K R Savithri

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1958 ജൂലൈ 25-ന് തമിഴ്നാട്ടിലെ തിരുത്തനിയിൽ ജനിച്ചു. അച്ഛൻ ആന്ധ്രാപ്രദേശ് സ്വദേശിയും,അമ്മ മലയാളിയുമായിരുന്നു. പ്രശസ്ത നടി കെ ആർ വിജയയുടെ സഹോദരിയായിരുന്നു കെ ആർ സാവിത്രി. മറ്റൊരു സഹോദരിയായ കെ അർ വത്സലയും അഭിനേത്രിയായിരുന്നു. 1970-ൾ രക്തപുഷ്പം എന്ന സിനിമയിലൂടെയാണ് കെ ആർ സാവിത്രി അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അൻപതിലധികം സിനിമകളിലഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്.

കെ ആർ സാവിത്രിയ്ക്ക് രണ്ടു മക്കളാണുള്ളത്. അനുഷ, രാഗസുധ. രണ്ടുപേരും അഭിനേത്രികളാണ്.