സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ

സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ
കർപ്പൂരദീപത്തിൻ കനകശലകയിൽ
കണ്ടു ദേവീ ഞാൻ  കണ്ടൂ..
നിന്നിലെ ഉജ്ജ്വലകാന്തി ഞാൻ കണ്ടൂ..
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ

പഞ്ചപുണ്യാഹം തളിച്ചു ഞാൻ മനസ്സിലെ
പാപങ്ങളൊക്കെ തുടച്ചു മാറ്റി
പഞ്ചപുണ്യാഹം തളിച്ചു ഞാൻ മനസ്സിലെ
പാപങ്ങളൊക്കെ തുടച്ചു മാറ്റി
പഞ്ചാക്ഷാരി മന്ത്രം ഉരുവിട്ടു ഞാൻ നിന്റെ
പാദാരവിന്ദം നമിച്ചു നില്പൂ
ഉതിരുകയെൻ കലമുരളിയിൽ
അമൃതിന്റെ തേനുറവ
ചൊരിയുകയെൻ പുലരികളിൽ
പുളകത്തിൻ നീരുറവ
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ

അശ്രുകണങ്ങളാൽ തഴുകുന്നു ഞാൻ നിന്റെ
അറിവിന്റെ ശ്രീകോവിൽ നട മുഴുവൻ
അശ്രുകണങ്ങളാൽ തഴുകുന്നു ഞാൻ നിന്റെ
അറിവിന്റെ ശ്രീകോവിൽ നട മുഴുവൻ
ആതപമായിരം മന്ത്രിച്ചു ഞാനിന്ന്
ആരതിയുഴിയുന്നൂ നിൻ നടയിൽ
വിതറുകയെൻ ദുഃഖങ്ങളിൽ
പുതുമലരിൻ സുഖഗന്ധം
നിറയുകയെൻ മോഹങ്ങളിൽ നിർവൃതിതൻ കതിരൊളിയായ്
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ
കർപ്പൂരദീപത്തിൻ കനകശലകയിൽ
കണ്ടു ദേവീ ഞാൻ  കണ്ടൂ..
നിന്നിലെ ഉജ്ജ്വലകാന്തി ഞാൻ കണ്ടൂ..
സരസ്വതിയാമത്തിൽ നിൻ മന്ത്രധ്യാനത്തിൽ
സർവ്വവും മറന്നു ഞാനിരിക്കുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarawathiyaamathil

Additional Info

അനുബന്ധവർത്തമാനം