താലോലം പാടി ഉറക്കണോ

 

 

 താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ (2)
ഉറങ്ങുകയോ ഉറക്കം നടിക്കുകയോ കണ്ണൻ
ഇമ തൊട്ടു നീ പറയൂ കാറ്റേ
താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ  ഞാൻ...

ഉറക്കു പാട്ടിനും ഉണർത്തു പാട്ടിനും
ഒരു രാഗം മതിയോ (2)
കുളിർനീർക്കുളത്തിനും കല്ലോലിനിയ്ക്കും
ഒരു താളം മതിയോ
തളർന്നു പോയോ തളർച്ച നടിക്കയാണോ കണ്ണൻ
ഉടൽ തൊട്ടു നീ പറയൂ കാറ്റേ
താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ ഞാൻ....

അടഞ്ഞ കണ്ണിനും തെളിഞ്ഞ കൻണിനും
ഒരു പോൽ മയ്യ് മതിയോ
നനഞ്ഞ കവിളിലും വിടർന്ന ചുണ്ടിലും
ഒരു ചുംബനം മതിയോ
പിണക്കമാണോ പിണക്കം നടിക്കയാണോ കണ്ണൻ
ഉയിർ തൊട്ടു നീ പറയൂ കാറ്റേ
താലോലം പാടി ഉറക്കണോ
തന്തനം പാടി ഉണർത്തണോ ഞാൻ...
(താലോലം....)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalolam paadi urakkano

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം