സ്വർണ്ണവർണ്ണ ചിറകുകൾ വീശി

സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ
മുന്നിലിറങ്ങും ഹംസമേ
എന്നോടു മെല്ലെ പറയൂ  പറയൂ
എങ്ങനെയുണ്ടാ നള നഗരം
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ

കലിയും ദ്വാപരനും കണ്ണെറിയും കാലം
കൈതൊഴും ദൈവങ്ങൾക്കും കരുണയില്ലാ കാലം
കലിയും ദ്വാപരനും കണ്ണെറിയും കാലം
കൈതൊഴും ദൈവങ്ങൾക്കും കരുണയില്ലാ കാലം
കരളിൽ തളയ്ക്കുന്ന പുഷ്പകാലം
എന്നാലുമെന്നോടു പറയൂ
അവൻ എന്നിൽ അനുരാഗിയാണോ
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ

കുയിലും കൂട്ടുകാരും കുഴൽ വിളിക്കും പോരിൽ
പൂക്കളും പൂനിലാവും പടയൊരുക്കും നാളിൽ
കുയിലും കൂട്ടുകാരും കുഴൽ വിളിക്കും പോരിൽ
പൂക്കളും പൂനിലാവും പടയൊരുക്കും നാളിൽ
സേനയോടെ കാമന്റെ പോർവിളി
ചേതന നീറ്റുമീ രാവിൽ
സേനയോടെ കാമന്റെ പോർവിളി
ചേതന നീറ്റുമീ രാവിൽ
എന്മട്ടു തനിയ സഹിക്കും
മാരനെയ്യുന്ന ദുഃഖമെൻ നാഥൻ
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ
മുന്നിലിറങ്ങും ഹംസമേ
എന്നോടു മെല്ലെ പറയൂ  പറയൂ
എങ്ങനെയുണ്ടാ നള നഗരം
സ്വർണ്ണവർണ്ണ ചിറകുകൾ വീശി
സ്വയംവരസ്വപ്നം പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarnnavarnna chirakukal veesi

Additional Info

അനുബന്ധവർത്തമാനം