കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ

കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ
ക്കിളിപാടും നാടൊന്നു വേറെ
പൂക്കൾ ചിരിക്കാത്ത നാടില്ലെന്നാലോണ
പ്പൂവിരിയും നാടൊന്നു വേറെ
ഈ മാവേലി നാടൊന്നു വേറെ
കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ
ക്കിളിപാടും നാടൊന്നു വേറെ
പൂക്കൾ ചിരിക്കാത്ത നാടില്ലെന്നാലോണ
പ്പൂവിരിയും നാടൊന്നു വേറെ
ഈ മാവേലി നാടൊന്നു വേറെ

വെയിലിനും വേറൊരു ചന്തം
ചിങ്ങവയലിൽ പൊൻവിരി നെയ്യും നേരം
വെയിലിനും വേറൊരു ചന്തം
ചിങ്ങവയലിൽ പൊൻവിരി നെയ്യും നേരം
കുയിലിനും വേറൊരു നാദം
ചിങ്ങക്കുളിർ ചൂടി പാടുന്ന നേരം
കുയിലിനും വേറൊരു നാദം
ചിങ്ങക്കുളിർ ചൂടി പാടുന്ന നേരം
കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ
ക്കിളിപാടും നാടൊന്നു വേറെ
പൂക്കൾ ചിരിക്കാത്ത നാടില്ലെന്നാലോണ
പ്പൂവിരിയും നാടൊന്നു വേറെ
ഈ മാവേലി നാടൊന്നു വേറെ

മിഥിലതൻ പുത്രിയാം സീത
വാർത്ത മിഴിനീരിൻ കഥ പാടും മൊഴികൾ
മിഥിലതൻ പുത്രിയാം സീത
വാർത്ത മിഴിനീരിൻ കഥ പാടും മൊഴികൾ
പലതുണ്ടെന്നാലുമെന്റെ തുഞ്ചൻ പോറ്റും
കിളിപാടും മൊഴിയൊന്നു വേറെ
കിളികൾ ചിലയ്ക്കാത്ത നാടില്ലെന്നാലോണ
ക്കിളിപാടും നാടൊന്നു വേറെ
പൂക്കൾ ചിരിക്കാത്ത നാടില്ലെന്നാലോണ
പ്പൂവിരിയും നാടൊന്നു വേറെ
ഈ മാവേലി നാടൊന്നു വേറെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilikal chilakkaatha naadillennaalona

Additional Info

അനുബന്ധവർത്തമാനം