നിളയുടെ തീരത്തെ

 

നിളയുടെ തീരത്തെ കദളീവനത്തിലെ
കവിതകൾ മൂളുന്ന കിളിമകളേ
കവിയുടെ കിളിമകളേ

പുന്നെല്ലവിലു വേണ്ടേ  നല്ല
പുത്തരിച്ചോറ് വേണ്ടേ
പൂജയ്ക്ക് നേദിച്ച പൊരിമലരും
രസപ്പൂവനും കദളിയും വേണ്ടേ

കന്നിമണ്ണുഴുതപ്പോൾ കൈ വന്നൊരു കൈക്കുഞ്ഞ്
മണ്ണിന്റെ മകളായ സീതക്കുഞ്ഞിന്റെ
കണ്ണീരിന്നും തോർന്നില്ലേ
ആ കണ്ണീരിന്നും തോർന്നില്ലേ

വീരകുമാരന്മാർ ഇന്നും
പോരിൽ മരിക്കുകയില്ലേ
കർണ്ണന്റെയമ്മയും ഗാന്ധാരിയും വാർത്ത
കണ്ണീരിന്നും തോർന്നില്ലേ
ആ കണ്ണീരിന്നും തോർന്നില്ലേ

പൊന്നെഴുത്താണി കൊണ്ടേ ആരീ
നൊമ്പരങ്ങൾ പകർത്തീ
പൊൻ മോതിരം കൊണ്ട് പിന്നെ നിൻ നാവിന്റെ
തുമ്പിൽ ഹരിശ്രീ കുറിച്ചതല്ലേ സാക്ഷാൽ
തുഞ്ചൻ ഹരിശ്രീ കുറിച്ചതല്ലേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilayude theerathe

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം