ആ നീലവാനിൻ്റെ

ആ നീലവാനിൻ്റെ മുറ്റത്തു ദ്രോണരെ
ആരോരുമറിയാതെ മനസ്സിൽ ധ്യാനിച്ച്
കാനന ഛായയിൽ ഗുരുപൂജ നടത്തിയ
കാനനപുത്രനാം ഏകലവ്യാ
ഭാരത പുത്രനാം ഏകലവ്യാ

(ആ നീലവാനിൻ്റെ...)

കറുക മരത്തിൻ്റെ ചില്ലയിൽ മുഖം ചേർത്തു
കതിർ കാണാക്കിളിയുടെ മൗന ദുഃഖങ്ങളുമായ്
കതിരിട്ട മോഹങ്ങൾ ഊതിക്കെടുത്താതെ
കണ്ണഞ്ചും ആയുധ വിദ്യകൾ ദർശിച്ച്
ഏകാഗ്ര ചിത്തനാം ഏകലവ്യാ

(ആ നീലവാനിൻ്റെ...)

ശിഷ്യത്ത്വമേകാതെ ദക്ഷിണ ചോദിച്ച
ഗുരുവിനു പെരുവിരൽ നൽകിയ
ധീരനാം ഭാരതപുത്രാ...
ഭാരതപുത്രാ...നിൻ കഥയിന്നുമോർക്കുന്നു
ഞാനെൻ്റെ നാട്ടിലെ ഗദ്ഗദമായ്
പാണൻ്റെ പാട്ടിലെ ശീലുകളായ്

(ആ നീലവാനിൻ്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa Neelavaaninte

Additional Info

Lyrics Genre: 
ഗാനശാഖ: 

അനുബന്ധവർത്തമാനം