ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
ചുംബനധാരയുമായ് നീ വന്നൂ
മാരനീ താമര മാലയേകാൻ
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
മാനസവീണയിൽ.....
മാനസവീണയിൽ ഗാനവുമായി
ചുണ്ടുകളിൽ മൃദുസ്മേരവുമായി
ചുണ്ടുകളിൽ മൃദുസ്മേരവുമായി
കരളിനുൾക്കുളിർ പൂവുകളെല്ലാം
മാരനു നേദിക്കാനെന്തിനു വന്നൂ
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
ചുംബനധാരയുമായ് നീ വന്നൂ
മാരനീ താമര മാലയേകാൻ
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
രാഗമുണർന്നു നിൻ പാദസ്വരത്തിൻ
മുത്തുകളെണ്ണി ഞാൻ
മുത്തുകളെണ്ണി ഞാൻ മുത്തമൊന്നേകി ഞാൻ
മുത്തുകളെണ്ണി ഞാൻ മുത്തമൊന്നേകി ഞാൻ
കരളിലെ മോഹങ്ങൾ കവിളിൽ വിടർന്നപ്പോൾ
കരഞ്ഞു നീയെന്തിനു ഓമലാളെ..
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
ചുംബനധാരയുമായ് നീ വന്നൂ
മാരനീ താമര മാലയേകാൻ
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Innale raavil njaanurangumbol
Additional Info
Lyrics Genre:
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 4 years 3 days ago by Vasanthy.