വരവായ് വരവായ് വസന്തദൂതികൾ
Lyricist:
Film/album:
വരവായ് വരവായ് വസന്തദൂതികൾ
വരവേൽക്കുക നമ്മൾ
മലനാടിൻ മലർമുറ്റത്തിൽ ഈ
തറവാടിൻ തിരുമുറ്റത്തിൽ
വരവായ് വരവായ് വസന്തദൂതികൾ
വരവേൽക്കുക നമ്മൾ
കൺകളിൽ നവമൊരു മധുമാസത്തിൻ
കന്നിക്കതിരൊളിയും
കരളിൽ വിരിയും പുതിയൊരുഷസ്സിൽ
മധുവും നറുമണവും
കൈകളിലഷ്ടൈശ്വര്യപ്പൊൽത്തിരി
കത്തും ദീപവുമായ്
ഒന്നേ നമ്മുടെ മധുരസ്വപ്നം
ഒന്നേ സങ്കല്പം
ഒന്നേ നമ്മുടെ ലക്ഷ്യം സുന്ദരമൊരു
ജീവിതശില്പം
ഒന്നേ നമ്മുടെ പ്രയത്നഗീത
ശ്രുതിലയതാളങ്ങൾ
വിളക്കു കാട്ടുക ഞങ്ങൾക്കാപ്പുതു
മലർമൊട്ടുകളാലേ
തെളിവേൽക്കട്ടെ ഞങ്ങടെയുള്ളിലു
മൊരു പൊൽക്കതിർ വെട്ടം
തൊഴുകൈതാമരമൊട്ടുകൾ നീട്ടി
വരവേല്പൂ ഞങ്ങൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Varavaay Varavaay Vasantha Doothikal
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 8 months ago by ജിജാ സുബ്രഹ്മണ്യൻ.