ആവണി വന്നു

 

ആവണി വന്നൂ പൊന്നോണനാൾ വന്നൂ
പൂവുകൾ വന്നൂ പൊൽ തുമ്പികൾ വന്നൂ
ഈ വഴി വന്നൊരു കാറ്റു പറഞ്ഞതു നേരോ
നീ വരില്ലേ

മണിമലത്താഴ്വരത്തണലത്ത് നാമൊത്തു
മലർ നുള്ളി തുള്ളിക്കളിച്ച കാലം
എതിരേൽക്കാൻ നമ്മളെ എതിരേൽക്കാൻ
പിന്നെയും
എഴുതിരിപ്പൂവിളക്കേന്തി വന്നു
ഈ മുളം തുമ്പിയും കാറ്റും പറഞ്ഞത്
നേരോ നീ വരില്ലേ
(ആവണി...)

ധനുവിലെയാതിരക്കുളിരോലും പുഴവക്കിൽ
തനിയേ ഞാൻ നിൽക്കേയീക്കുഞ്ഞലകൾ
തുണയായ് നിൻ തോണിയ്ക്ക്
തുഴയായ് വരും നിന്റെ
പ്രിയനെങ്ങു പോയെന്നു ചോദിക്കുന്നു
ഈ പുഴയോരത്തെ കാറ്റു പറഞ്ഞതും
നേരോ നീ വരില്ലേ
(ആവണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aavani vannu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം