മാലിനീ തീരമേ
മാലിനീ..തീരമേ.. മന്ദാര സ്വപ്‌നങ്ങൾ മാലകോർത്തൊരുക്കുന്ന
മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... (2)
മാലിനീ..തീരമേ..
നിൻ വിരിമാറിൽ വിടരും മലരിനു നിതാന്ത സൗന്ദര്യം...(2)
നിന്നിലലിഞ്ഞണയുന്നൊരു കാറ്റിനു നിതാന്ത സൗരഭ്യം (2 )
മാലിനീ..തീരമേ..
നിന്നുടെ മാറിൽ വനജ്യോത്സനകളിൽ നിർവൃതി പൂക്കുന്നു (2 )
നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു..(2 )
മാലിനീ..തീരമേ.. മന്ദാര സ്വപ്‌നങ്ങൾ മാലകോർത്തൊരുക്കുന്ന
മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ...
മാലിനീ..തീരമേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Malini Theerame
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 4 years 4 days ago by Roshini Chandran.