ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമര
Music:
Lyricist:
Singer:
Raaga:
Film/album:
ഓടക്കുഴലേ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന
പൂമധു നുകർന്നവളേ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ
എത്ര മധുമയ ചുംബനപുഷ്പങ്ങൾ
ചാർത്തിച്ചു നിന്നെ കണ്ണൻ
ആനന്ദഭൈരവീരാഗനിലാവായ്
നിന്നാത്മാവിൽ അലിഞ്ഞൊഴുകി
നിന്റെയാത്മാവിലലിഞ്ഞൊഴുകി
(ഓടക്കുഴലേ....)
കണ്ണന്റെ കൈയ്യിലെ പുല്ലാങ്കുഴലേ
നീ പുണ്യവതിയല്ലോ
മോഹനരാഗസുധാരസത്തിനായ് നീ
ദാഹിച്ചു നിൽക്കയല്ലോ
(ഓടക്കുഴലേ...)
പൊന്നംഗുലികളാൽ നിൻ കണ്ണുപൊത്തുമ്പോൾ
നിന്നെ തഴുകിടുമ്പോൾ
നീലാംബരീ രാഗ നീഹാരശീകര
മാലകൾ നീയണിവൂ
മണിമാലകൾ നീയണിവൂ
(ഓടക്കുഴലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Odakkuzhale
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 7 months ago by ജിജാ സുബ്രഹ്മണ്യൻ.