സപ്തസ്വരരാഗ സംഗീതമേ
Film/album:
സപ്തസ്വരരാഗ സംഗീതമേ അവിരാമമൊഴുകും രാഗ പ്രവാഹമേ (1)
നാദമായ് താളമായ് ശ്രുതിയായ് ലയമായ്
വീണാ തന്ത്രിയിലുണരൂ എൻ്റെ വീണാ തന്ത്രിയിലുണരൂ
(സപ്ത സ്വരരാഗ സംഗീതമേ)
പുലരിത്തുടുപ്പിലും പുൽക്കൊടി നാമ്പിലും
ഊറുന്ന മഞ്ഞിൻ കണികയിലും
കോകില സ്വരത്തിലും മയൂര നൃത്തത്തിലും
തുള്ളിത്തുളുമ്പുന്ന സംഗീതമേ
നീ പ്രഭാത സംഗീത സാധക വേളയിലെൻ
വീണാ തന്ത്രിയിലുണരൂ എൻ്റെ വീണാ തന്ത്രിയിലുണരൂ
(സപ്തസ്വരരാഗ സംഗീതമേ)
പ്രപഞ്ചത്തിൻ മിഴിത്തുമ്പിൽ നിറഞ്ഞു നിൽക്കും
സ്വരരാഗ നാദ മനോഹരിമാരേ
ഗന്ധർവ്വ ഗാനാലാപന വേളയിൽ
ദേവ മണ്ഡപത്തിൽ തിരിനീട്ടൂ
ദിവ്യ സംഗീത സായാഹ്നം തീർക്കൂ
(സപ്തസ്വരരാഗ സംഗീതമേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Sapthaswararaaga Sangeethame
Additional Info
Lyrics Genre:
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 4 years 4 months ago by Roshini Chandran.