മകരനിലാവിന്റെ കുളിരലയിൽ
മകരനിലാവിന്റെ കുളിരലയിൽ
മലരണി കാടിന്റെ തിരുനടയിൽ
ഒരു കൊച്ചു സ്വപ്നത്തിൻ മരതക കാന്തിയിൽ
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
(മകരനിലാവിന്റെ..)
ഓത്തിരി ഒത്തിരി മോഹവും കൊണ്ടു ഞാൻ
ഇക്കളി വഞ്ചിയിൽ വന്നു (2)
ഇത്തിരി നേരമെൻ ഓർമ്മകൾ പുൽകുവാൻ
ഇക്കിളി പെണ്ണേ നീ വരില്ലേ നീ വരില്ലേ
(മകരനിലാവിന്റെ..)
ആയിരം ആയിരം ഉന്മാദ രാഗങ്ങൾ
ആത്മാവിൽ ഈണം പകർന്നു (2)
ആ ദിവ്യ സംഗീത സാന്ദ്രത പുൽകുവാൻ
ആനന്ദരൂപിണി നീ വരില്ലേ നീ വരില്ലേ
(മകരനിലാവിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Makaranilavinte kuliralayil
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.