മുഗ്ദ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
Music:
Film/album:
ഉം..ഉം..ഉം..
മുഗ്ധ സങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
മുറ്റത്തെ പൂമര ചോട്ടിൽ
കൊച്ചു കൊച്ചോർമ്മകൾ ഓടി കളിക്കുവാൻ എത്തുമാറുണ്ടായിരുന്നു
എന്നും എത്തുമാറുണ്ടായിരുന്നു
ആ..ആ...ആ.
കൊച്ചരി പൂമുല്ല മെത്തയിൽ എൻ മനം
പിച്ച വെച്ചീടും വസന്തങ്ങളിൽ
മുത്തണി തേൻകണം മുത്തി കുടിക്കുവാൻ
എത്തുമാറുണ്ടായിരുന്നു തെന്നൽ എത്തുമാറുണ്ടായിരുന്നു
ആ...ആ.ആ..
സ്വപ്നസുമങ്ങൾക്ക് പൂർണ്ണിമ ചാർത്തുന്ന
ഹർഷാനുഭൂതി തൻ അങ്കണത്തിൽ
കൊച്ചരി തേൻകിളി സ്വർഗ്ഗ സുമംഗലി
എത്തുമാറുണ്ടായിരുന്നു എന്നും എത്തുമാറുണ്ടായിരുന്നു
(മുഗ്ദ്ധ സങ്കല്പങ്ങൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mugdha Sankalpangal Nritham Chavittunna
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.

