ഇരുളിൻ ഇമകൾ അടഞ്ഞു
Singer:
Film/album:
ആ..ആ...ആ
ഇരുളിൻ ഇമകൾ അടഞ്ഞു
ഉണർവിൻ ഉദയം അണഞ്ഞു
ഉദയഗിരി ചുവന്നു വന്നു
ഉഷസ്സിൻ തിരിനാളം
പൊന്നുഷസ്സിൻ തിരിനാളം
(ഇരുളിൻ..)
സ്വർഗംഗാമൃത തീർത്ഥമൊഴുക്കീ
സർഗ്ഗ ചൈതന്യ പ്രഭ വിടർത്തീ
നിത്യ നൂതന സന്ദേശവുമായ് എത്തിടുന്നു ഉഷസ്സന്ധ്യ
(ഇരുളിൻ..)
സപ്ത സാഗര സാന്ദ്രത പുൽകി
ഹർഷ സംഗീത ധ്വനിയുണർത്തി
ഉൾത്തടത്തിലൊരുന്മാദവുമായ്
എത്തിടുന്നു ഉഷഃസന്ധ്യ
(ഇരുളിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Irulin imakal adanju
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.