അണിവാകച്ചാർത്ത്

നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ
നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ

അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത് (2)
ഗോപുരവാതിൽ തുറന്നു ഭവാനൊരു ഗണപതി ഹോമക്കുറിച്ചാർത്ത്
ഗണപതി ഹോമക്കുറിച്ചാർത്ത്
അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത്
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

ശീവേലി തുടങ്ങുമ്പോഴും പന്തീരടി കാണുമ്പോഴും
ഉച്ചപൂജയിലുണ്ണി മയങ്ങുമ്പോഴും (2)
ഗുരുവായൂരപ്പാ നിന്നുടെ കളഭ നിവേദ്യം നേടുമ്പൊഴും
പുനരഭി ദുഃഖത്തിരയിൽ നിന്നും കരകേറ്റേണം നീ
(അണിവാകച്ചാർത്ത്...)

അത്താഴപൂജ കഴിഞ്ഞാൽ ഏകാദശി പൂത്തു വിരിഞ്ഞാൽ
കുംഭനിലാവിൻ ശംഖമുണർന്നാൽ  (2)
ഗുരുവായൂരപ്പാ നിന്നുടെ തൃപ്പുകയിൽ ഞാൻ പുകയേണം
മനമാകും പനയോലയിലൊരു പ്രാർത്ഥനയാവേണം
(അണിവാകച്ചാർത്ത്...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anivaaka charth

Additional Info

അനുബന്ധവർത്തമാനം