കടലിന്നക്കരെ കൽപ്പവൃക്ഷത്തിലെ
ഓ..ഓ..ഒ..
കടലിന്നക്കരെ കൽപ്പവൃക്ഷത്തിലെ
കടന്നൽക്കൂടൊന്നുപൊട്ടി
തകർന്നു ജീവിതചിപ്പി
പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
ഹിപ്പി ഹിപ്പി ഹിപ്പി
പറന്നൊരായിരം ഹിപ്പി
കടലിന്നക്കരെ കൽപ്പവൃക്ഷത്തിലെ
കടന്നൽക്കൂടൊന്നുപൊട്ടി
തകർന്നു ജീവിതചിപ്പി
പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
ഹിപ്പി ഹിപ്പി ഹിപ്പി
പറന്നൊരായിരം ഹിപ്പി
സഞ്ചരിക്കുന്ന ചാരായക്കുപ്പി
സഞ്ചിക്കുള്ളിലോ ചരസ്സുഡപ്പി
നിനക്കു ലോകം കഞ്ചാവുബീഡി
നിരത്തിവിൽക്കുമൊരാവണ വീഥി
ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
നേർത്തചെമ്പുകമ്പി കൊണ്ടു നെയ്തെടുത്ത തലമുടി (2)
കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി (2)
ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു
മദ്യമാണു ലോകമെന്നു നീ പറഞ്ഞു
പഞ്ചറായ പാന്റുമിട്ടു പാപ്പരായി നീയലഞ്ഞു
പഞ്ചഭൂതവും നിനക്കു വഴി മാറുന്നു (2)
ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി
(കടലിന്നക്കരെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kadalinakkare kalpa vrikshathile
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.