ദ്വാപര യുഗത്തിൻ്റെ

 

ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ  
ഗോപന്റെ ഗോപീ  പ്രണയത്തിൽ നിന്നോ 
എവിടെ നിന്നോ ഇന്ന് നേടീ 
യമുനേ നീ ഇന്ദ്രനീലം...നീ യാദവ മാധവ നീലം 
(ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ)

മാഘ മാസ ജലക്രീഡയ്ക്കായി മേഘ ദുകൂലമണിഞ്ഞു (1)
കടവിൽ കടമ്പിൽ വന്നേറി നിന്നു കണ്ണൻ കണ്ണൊന്നയച്ചു 
ആ പീലിക്കണ്ണിലെ നീലിമയോടെ (1)
ആപാദ ചൂഡമണിഞ്ഞു...
യമുനേ...യമുനേ...യദുകുല ഭാവനേ...
(ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ)

രാഗ രാധിക വിരഹാർദ്രയായി രജത നിലാവിൽ വിയർത്തൂ (1)
രാസ ലീലാവിലാസമോർത്തു രജനീ സഖിയും പൂത്തു 
ആ സഖിയാളുടെ കൃഷ്ണ തൃതാളം അഴകിൻ ശ്യാമളയാക്കി 
യമുനേ...യമുനേ...യദുകുല ഭാവനേ...
(ദ്വാപര യുഗത്തിൻ്റെ ഹൃദയത്തിൽ നിന്നോ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dwaapara Yugathinte

Additional Info

Lyrics Genre: 
ഗാനശാഖ: 

അനുബന്ധവർത്തമാനം