പ്രപഞ്ച മാനസ വീണയിലുണരും

 

പ്രപഞ്ച മാനസ വീണയിലുണരും
പ്രേമം വിളിയ്ക്കുന്നൂ...വിശ്വ പ്രേമംവിളിയ്ക്കുന്നു
കിളികളെ...ഇണക്കിളികളെ
ഈ സംഗീതപ്പുഴയുടെ തീരത്തിരുന്നൊന്നു
സല്ലപിക്കാൻ പോരൂ...ചിറകുരുമ്മി ഉല്ലസിക്കാൻ പോരൂ
(പ്രപഞ്ച മാനസ വീണയിലുണരും...)

ആ.....ആ....ആ.....

പ്രഭാത ഭൂപാള ചില്ലയിൽ പൂക്കും പ്രണവ ബിലഹരിയിൽ
വലംവയ്ക്കും കാലത്തിൻ വസന്തരാഗം
വാഴ്ത്തുന്നു ചക്രവാകം....വർണ്ണ സംഗീത ചക്രവാകം
(പ്രപഞ്ച മാനസ വീണയിലുണരും...)
ആ.....ആ....ആ.....

സന്ധ്യാ ഭൈരവി ദീപങ്ങൾ കൊളുത്തും
സുന്ദര കലയുടെ നടയിൽ
കൈകൂപ്പി നിൽക്കുമീ മോഹന രാത്രിയ്ക്ക്
കാംബോജി കൊണ്ടൊരു പൂവ്‌
മഴക്കാർ മുകിലിൻ കല്യാണിപ്പൂവ്
(പ്രപഞ്ച മാനസ വീണയിലുണരും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prapanja Maanasa Veenayilunarum

Additional Info

Lyrics Genre: 
ഗാനശാഖ: