വിശ്രുതമാകും ഭൂപാള ഭംഗിയിൽ
Film/album:
വിശ്രുതമാകും ഭൂപാള ഭംഗിയിൽ
വിശ്വം ലയിക്കുമീ ഉഷഃകാലത്തിൽ
വിമല ദളങ്ങളിൽ ഹരിശ്രീ കുറിച്ചു നീ...
വിടരൂ മനസ്സേ പ്രിയതാമരെ...
(വിശ്രുതമാകും ഭൂപാള ഭംഗിയിൽ )
വിട പറഞ്ഞീടുമാ രജനിതൻ ഗദ്ഗദം
നീട്ടുമാ കണ്ണുനീർ മഞ്ഞലയായ് (2)
ഹൃദയാങ്കണത്തിലെ മോഹമാം പുൽത്തുമ്പിൽ (2)
രജതകിരീടമായ് മിന്നിനിൽക്കേ...
ഉദയോത്സവത്തിന് കേളിയൊരുക്കീടാൻ
ഹൃദയം തംബുരു മീട്ടുകയായ്...
(വിശ്രുതമാകും ഭൂപാള ഭംഗിയിൽ )
ഒരു കിളിക്കൊഞ്ചലിൽ വീണു തകർന്നൊരാ
മൗനത്തിൻ പൊൻവളപ്പൊട്ടു തേടി (2)
ഇതുവഴി വന്നൊരാ തെന്നലിൻ കൈകളിൽ (2)
കുറുമൊഴി മുല്ലകൾ പൂത്തുനിൽക്കേ...
പുലർകാല കന്യയെ പാടിയുണർത്തീടാൻ
ഉയരെ മേഘങ്ങൾ നീങ്ങുകയായ്....
(വിശ്രുതമാകും ഭൂപാള ഭംഗിയിൽ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Visruthamaakum Bhoopala Bhangiyil
Additional Info
Lyrics Genre:
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 4 years 4 months ago by Roshini Chandran.