താലവനഹൃദയം പോൽ

 

താലവനഹൃദയം പോൽ
താമരപ്പൂമ്പൊയ്ക
താമരപ്പൂമ്പൊയ്കയിലെൻ
താരുണ്യസ്വപ്നമേ പാടൂ പാടൂ
താരകളേ നോക്കൂ നോക്കൂ
താഴെ വരൂ ദേവദൂതിമാരേ
ഇന്നെന്റെ മുറ്റത്തെ
ചമ്പകത്തിൻ മുടി നിറയെ
പൊന്നു പൊന്നു പൂക്കൾ
പൊന്നു പൂക്കൾ

യാമിനിയാം ദേവീ
പ്രേമമയീ പാടൂ
ഭൂമിയിൽ വസന്തമായി പാടൂ
ഇന്നെന്റെ സ്വപ്നത്തിൻ
മുല്ലവള്ളിക്കുടിൽ നിറയെ
കുഞ്ഞുകുഞ്ഞു പൂക്കൾ
കുഞ്ഞു പൂക്കൾ

കാതിലോല ചാർത്തി
ശ്രീതിലകം ചാർത്തി
ആതിരപ്പൂ ചൂടി വരും രാവേ
ഇന്നെന്റെ പാട്ടിന്റെ
പട്ടുനൂലിൽ കോർത്തു തരൂ
ഇന്ദ്രനീലപ്പൂക്കൾ
കടമ്പു പൂക്കൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalavana Hridayam Pol