പന്നഗേന്ദ്ര ശയന പാടി

പന്നഗേന്ദ്ര ശയന പാടി...പത്മനാഭ പദമുണർന്നു..
പഞ്ചലോഹ മണ്ഡപങ്ങൾ മന്ത്രതാര സ്വരമറിഞ്ഞു...

(പന്നഗേന്ദ്ര ശയന പാടി...)

സ്വാതീ ഗീത ചന്ദ്രികാ സുധാ സരസ്സിൽ നീന്തി നീന്തി (1)
രാഗകന്യകൾ നിരന്നു...രാജാവല്ലകീ ഉണർന്നു
ധ്യാനലീനമാം മനസ്സിൽ ആയിരം പദം വിടർന്നു
സാരസാക്ഷ പാലായോതി കീർത്തനങ്ങൾ പൂത്തിറങ്ങി....

(പന്നഗേന്ദ്ര ശയന പാടി...)

ഷഡ്ജ മധ്യമ നിഷാദ സപ്തവാഹിനീ ഉണർന്നു (1)
ഭഗ്നഭാവ രാഗതാള ശബ്ദ മാരുതനണഞ്ഞു
പത്മതീർത്ഥ വീചികൾ  പ്രഭാത സാധകം തുടങ്ങി...
പദ്മനാഭ തൃപ്പദത്തിൽ ആർദ്രമായ് വിതുമ്പി നിന്നൂ

(പന്നഗേന്ദ്ര ശയന പാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pannagendra Shayana Paadi

Additional Info

Lyrics Genre: 
ഗാനശാഖ: 

അനുബന്ധവർത്തമാനം