രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ
Singer:
Film/album:
ആ...ആ...ആ..ആ...ആ..
രവിവർമ്മച്ചിത്രത്തിൻ രതിഭാവമോ നീ
രതിസുഖ പ്രിയരാഗ ശ്രുതിഭാവമോ (2)
പ്രിയമാലിനീ എന്റെ മധുശാലിനി
അമൃതവർഷിണിയായ് വിടരൂ നീ (2)
(രവിവർമ്മച്ചിത്രത്തിൻ...)
അനുരാഗവിവശയായ് കാളിന്ദി പുളിനത്തിൽ
അലയുന്ന രാധികയോ (2)
അഭിലാഷകുമുദങ്ങൾ മനസ്സിൽ
വിടർത്തുമൊരപൂർവചന്ദ്രികയോ
അപൂർവ ചന്ദ്രികയോ
(രവിവർമ്മച്ചിത്രത്തിൻ...)
മുദ്രാംഗുലീയവുമായ് കണ്വാശ്രമത്തിലന്നു
മോഹങ്ങൾ നെയ്ത ശകുന്തളയോ (2)
എന്റെ സ്വപ്നങ്ങളെ ചന്ദന്നക്കുറി ചാർത്തും
സ്വർഗ്ഗീയലാവണ്യമോ
സ്വർഗ്ഗീയലാവണ്യമോ
(രവിവർമ്മച്ചിത്രത്തിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Ravivarma Chithrathin Rathibhaavamo
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 14 years 6 months ago by ജിജാ സുബ്രഹ്മണ്യൻ.