കതിർമണികൾ തേടി വരും

 

കതിർമണികൾ തേടി വരും കണ്മണിക്കുരുവികളെ
കണ്ടുവോ നിങ്ങൾ കണ്ടുവോ
കടലലകൾ തഴുകുമീ പുണ്യഭൂമി സഹ്യ
ഗിരിനിരകൾ കാക്കുമീ ഹരിതഭൂമി

മാമാങ്കമരങ്ങേറിയ നാവാമണല്‍പ്പുറത്ത്
ഭാരതപ്പുഴ തിരുവാതിരയാടുമ്പോൾ
കാശ്മീരധൂളി ചാർത്തിയ കാലടികൾ ചുംബിച്ച
കാലടി സൗന്ദര്യലഹരി പാടും

ശബരീശ്വരസന്നിധിയിൽ
പാവനിയാം പമ്പാനദി
ശരണം വിളി കേട്ടുണർന്നു പാടുന്നു
കൽക്കുരിശുകൾ ചൂടുന്ന കുന്നുകൾ താഴ്വരകൾ
കർത്താവിൻ തിരുനാമം വാഴ്ത്തുന്നു

ആരാരും കാണാത്തൊരാലക്തിക ശക്തി തൻ
തേരോടി വരുന്ന നൂല്‍പ്പാലമിതാ
ആരിയൻ നെൽക്കതിർപ്പാടങ്ങൾ ഭൂമിയ്ക്ക്
സൂര്യപടം നെയ്യുന്ന ശാലയിതാ
ശാസ്ത്രത്തിൻ ശംഖൊലി താരാപഥത്തിലും
മാറ്റൊലിക്കൊള്ളിക്കും വേദിയിതാ
നമ്മുടെ കേരളം നമ്മുടെ കേരളം
നന്മകൾ തൻ പൂങ്കാവനമാകും നാളെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathirmanikal thedi varum

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം