ഓണവില്ലിൽ താളമിട്ട്

 

ഓണവില്ലിൽ താളമിട്ടു പാടുക നാം വീണ്ടും
ഓർമ്മകളിൽ വാഴുമൊരു മന്നവനെപ്പറ്റി
ചന്ദനമെതിയടി തൻ നാദമുണ്ടോ കേൾപ്പൂ
മന്നവൻ വരുമെന്നോർത്തു നാമിരിപ്പൂ

പുതുവിതയ്ക്ക് കന്നിവയലുഴുതൊരുക്കും പോലെ
പുതിയ ഞാൺ മുറുക്കി ഞങ്ങൾ ഓണവില്ലു തീർത്തു
ഭൂമുഖത്തു നൂറു നൂറു തിരുവരങ്ങൊരുക്കീ
ഭൂമി പേറ്റോരുണ്ണികൾക്ക് തുയിലുണർത്ത് പാടീ
തുയിലുണരൂ വേഗം
കുയിൽ മൊഴികൾ പാടി

മന്ത്രമദ്ധ്യതാരമധുരശ്രുതികൾ മാറി മാറി
മന്നിൽ ഞങ്ങൾ പാടുമോണപ്പാട്ടുകളെന്നാളും
പോയ് മറഞ്ഞ നന്മകൾക്ക് പൂത്തടുക്കുമായ്
മാമലകൾ താഴ്വരകൾ തൊഴുതുണർന്നു പാടും
പുലരൊളിയായ് പോരൂ
കിളിമകളേ പാടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onavillil thalamittu

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം