തങ്കക്കിനാവിന്റെ നാട്ടുകാരി

തങ്കക്കിനാവിന്റെ നാട്ടുകാരി
തങ്ക നിലാവിന്റെ കൂട്ടുകാരി
തങ്കക്കിനാവിന്റെ നാട്ടുകാരി
തങ്ക നിലാവിന്റെ കൂട്ടുകാരി
എൻ കരൾ മീട്ടുന്ന പാട്ടുകാരി
തങ്കം നീ വല്ലാത്ത മട്ടുകാരി
എൻ കരൾ മീട്ടുന്ന പാട്ടുകാരി
തങ്കം നീ വല്ലാത്ത മട്ടുകാരി
തങ്കക്കിനാവിന്റെ നാട്ടുകാരി
തങ്ക നിലാവിന്റെ കൂട്ടുകാരി

കൺകളിൽ പൂക്കണിയാരു വെച്ചു
കവിളത്തു മാരിവില്ലാരുവെച്ചൂ
കൺകളിൽ പൂക്കണിയാരു വെച്ചു
കവിളത്തു മാരിവില്ലാരുവെച്ചൂ
ആയിരം പൂക്കൾ പിഴിഞ്ഞെടുത്താരു നിൻ
മായാത്ത പുഞ്ചിരിത്തുണ്ടു തീർത്തൂ
തങ്കക്കിനാവിന്റെ നാട്ടുകാരി
തങ്ക നിലാവിന്റെ കൂട്ടുകാരി
എൻ കരൾ മീട്ടുന്ന പാട്ടുകാരി
തങ്കം നീ വല്ലാത്ത മട്ടുകാരി

കാണാത്ത നേരത്തു മാനത്തെ വീണയിൽ
ഗാനമായെത്തുന്നതെന്തിനാവോ
കാണാത്ത നേരത്തു മാനത്തെ വീണയിൽ
ഗാനമായെത്തുന്നതെന്തിനാവോ
കാണുന്ന നേരത്തു കാട്ടിലെ തത്ത പോൽ
നാണിച്ചു മാറുന്നതെന്തിനാവോ
തങ്കക്കിനാവിന്റെ നാട്ടുകാരി
തങ്ക നിലാവിന്റെ കൂട്ടുകാരി
എൻ കരൾ മീട്ടുന്ന പാട്ടുകാരി
തങ്കം നീ വല്ലാത്ത മട്ടുകാരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankakinaavinte naattukaari

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം